വൈദ്യുതി മന്ത്രിക്ക് ഡാൻസേഴ്സ് അസോസിയേഷൻ്റെ നിവേദനം

കൊവിഡ് മഹാമാരിയില്‍ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തില്‍ കലാസ്ഥാപനങ്ങള്‍ക്കും കലാകാരന്‍മാര്‍ക്കും വൈദ്യുതി ബില്‍ അടക്കാന്‍ സാവകാശം അനുവദിക്കണമെന്ന് ഓള്‍ കേരള ഡാന്‍സേഴ്‌സ് അസോസിയേഷന്‍.

ഈ ദുരിതകാലത്ത് ബില്‍ അടക്കാന്‍ സഹചര്യമില്ലാത്തവരുടെ വൈദ്യുതി വിച്ഛേദിക്കുന്ന നടപടി ഒഴിവാക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ഈ ആവശ്യം ഉന്നയിച്ച് ഓള്‍ കേരള ഡാന്‍സേഴ്‌സ് അസോസിയേഷന്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്ക്  നിവേദനം നല്‍കി. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന്  അസോസിയേഷന്‍ സംസ്ഥാന രക്ഷാധികാരി   ദീലിപ് ഖാന്‍, സംസ്ഥാന ട്രഷറര്‍ സുമേഷ് സുരേന്ദ്രന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News