ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനം; മാസ പൂജയ്ക്ക് ഭക്തരെ നിയന്ത്രണങ്ങളോടെ പ്രവേശിപ്പിക്കും

ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനം. മാസ പൂജകള്‍ക്കായി നിയന്ത്രണങ്ങളോടെ ദര്‍ശനം അനുവദിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഈ മാസം 16 ന് തുറക്കും.

കൊവിഡില്‍ തട്ടിയുള്ള രണ്ടു മാസത്തിനു ശേഷമാണ് ശബരിമലയില്‍ മാസവുജകള്‍ക്കായി ഭക്തര്‍ പ്രവേശനം അനുവദിക്കാന്‍ തീരുമാനമായത്. കര്‍ക്കിടമാസത്തില്‍ ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കും. ഈ മാസം 16 ന് നട തുറക്കും.

പതിനേഴ് മുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് എത്താം.വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലൂടെ ദിവസം 5000 പേര്‍ക്ക് ദര്‍ശനത്തിന് സൗകര്യം ഒരുക്കും.48 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ്- 19 ആര്‍ ടി പി സി ആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും മാത്രമാണ് പ്രവേശനാനുമതി.

ആരോഗ്യ വകുപ്പിന്റെ കൂടി റിപ്പോര്‍ട്ട് കൂടി പരിഗണനയിലെടുത്തിരുന്നു. മാസ പൂജകള്‍ പൂര്‍ത്തിയാക്കി 21 ന് രാത്രി ആണ് നട അടയ്ക്കുക. അതേ സമയംദര്‍ശനത്തിനായി ബുക്കിംഗ് ലഭിക്കാത്ത ആരെയും മലകയറാന്‍ അനുവദിക്കുകയില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here