കമൽഹാസൻ, ഫഹദ്, വിജയ് സേതുപതി;ആവേശത്തോടെ ആരാധകർ

കമൽഹാസൻ, ഫഹദ്, വിജയ് സേതുപതി;ആവേശത്തോടെ ആരാധകർ

കമല്‍ ഹാസന്റെ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വിക്രം’. ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘വിക്രം’ എന്ന ചിത്രത്തിൽ ഫഹദും വിജയ് സേതുപതിയുമെത്തുന്നു എന്നത് ആരാധകർക്ക് ഇരട്ടി ആവേശം.

ഫഹദ് കമലാഹാസനൊപ്പം ഉണ്ടാകും എന്ന എന്ന വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും ഇക്കാര്യത്തിൽ ​ഔദ്യോഗിക സ്ഥിരീകരണം നടത്തിയിരുന്നില്ല. എന്നാൽ ഇപ്പോഴിതാ, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. .കമൽഹാസനും ഫഹദിനുമൊപ്പം വിജയ് സേതുപതിയേയും പോസ്റ്ററിൽ കാണാം.

പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാവും ‘വിക്രം’ .രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് നിര്‍മ്മാണം. സംഗീതം അനിരുദ്ധ്. ഛായാഗ്രഹണം സത്യന്‍ സൂര്യന്‍. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News