കണ്ണിന്റെ ആരോ​ഗ്യത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

നമ്മുടെ ശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവാ‍യ ഒരു അവയവം കൂടിയാണ് കണ്ണ്. മാറുന്ന കാലത്തെ അന്തരീക്ഷ മലിനീകരണവും, ഭക്ഷണ രീതിയും ജോലിയുടെ സ്വഭാവവുമെല്ലാം വലിയ അളവില്‍ കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്.

കണ്ണിന്റെ ആരോ​ഗ്യത്തിനായി ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

  •  കണ്ണിന്റെ ആരോഗ്യവും കാഴ്ചശക്തിയും നിലനിര്‍ത്താന്‍ വൈറ്റമിന്‍ എ അടങ്ങിയ ഭക്ഷണം പ്രധാന പങ്കാണ് വഹിക്കുന്നത്. ബീറ്റാ കരോട്ടിന്‍, ലൂട്ടീന്‍, സീക്സാന്തിന്‍ എന്നീ ധാതുക്കള്‍ അടങ്ങിയ കാരറ്റ്, ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

  •  അമിതവണ്ണം, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലീരോഗങ്ങള്‍ കണ്ണിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. ഡയറ്റും വ്യായാമവും ചെയ്ത് അമിതവണ്ണം തടയുക.

  •  കൈകളും മുഖവും ഇടയ്ക്കിടെ കഴുകാന്‍ ശ്രമിക്കുക. വൃത്തിഹീനമായ കൈകള്‍കൊണ്ട് കണ്ണുകള്‍ തിരുമ്മുന്നത് കണ്ണുകളില്‍ അലര്‍ജിയ്ക്കും കണ്‍കുരു ഉണ്ടാകുന്നതിനും കാരണമാകും.

  •  കമ്ബ്യൂട്ടര്‍, മൊബൈല്‍ഫോണ്‍ എന്നിവ തുടര്‍ച്ചയായി ഉപയോഗിക്കേണ്ടിവരുന്നവര്‍ ഇടയ്ക്ക് ഇടവേളയെടുക്കാന്‍ ശ്രമിക്കുക.

  •  മേക്കപ്പ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുമ്ബോള്‍ ഒന്ന് ശ്രദ്ധിക്കുക. കണ്ണുകളില്‍ ഉപയോഗിക്കുന്ന മേക്കപ്പ് ആറ് മാസത്തില്‍ ഒരിക്കല്‍ മാറ്റാന്‍ ശ്രമിക്കുക. മേക്കപ്പ് വഴി ബാക്ടീരിയ കണ്‍പീലികളെയും കണ്‍പോളയെയും ബാധിക്കാം.

  • കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News