സംസ്ഥാനത്ത് ലോക്ഡൗണ്‍ അനന്തമായി നീട്ടാന്‍ സാധിക്കില്ല; സാധാരണ നിലയിലേക്ക് ജനജീവിതം എത്താനുള്ള സാഹചര്യം ഒരുക്കണം: മുഖ്യമന്ത്രി

സംസ്ഥാനത്ത് ലോക്ഡൗണ്‍ അനന്തമായി നീട്ടാന്‍ സാധിക്കില്ലെന്നും സാധാരണ നിലയിലേക്ക് ജനജീവിതം എത്താനുള്ള സാഹചര്യം ഒരുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൊവിഡ് വ്യാപനം മൂലം സംസ്ഥാനത്ത് അനൂവദിച്ച ഇളവുകള്‍ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്നും ഒരു ഘട്ടത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 29% വരെ എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 29% എത്തിയ ടിപിആര്‍ ഇണ് ഇപ്പോള്‍ കുറഞ്ഞ് 10 % ലെത്തിയത്.

പക്ഷെ ഇപ്പോള്‍ കുറയാതെ നില്‍ക്കുന്നു. തന്നെയുമല്ല മരിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ട്. രോഗകളുടെ എണ്ണം കുറഞ്ഞതനുസരിച്ച് മരണം കുറഞ്ഞില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഘട്ടംഘട്ടമായി ഇളവ് നടപ്പിലാക്കുകയാണ്. ഇളവ് ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാവില്ല. കൊവിഡ് രണ്ടാം ഘട്ടം മറ്റ് സംസ്ഥാനങ്ങളിൽ കെട്ടടങ്ങിയിട്ടും കേരളത്തിൽ അടങ്ങാത്തത് എന്തുകൊണ്ടെന്ന് പലർക്കും ആശങ്കയുണ്ട്.

ഇതിൽ അത്ഭുതപ്പെടേണ്ടതില്ല.  അമിതമായി ഭയപ്പെടേണ്ട. കാര്യങ്ങൾ നിയന്ത്രണത്തിലാണ്. മാർച്ച് മധ്യത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് രണ്ടാം ഘട്ടം ആരംഭിച്ചു.

രോഗികളുടെ എണ്ണത്തിലുണ്ടായ വർധനയ്ക്ക് അനുപാതമായി മരണമടയുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായി. രോഗികളുടെ എണ്ണം കൂടിയ അവസരത്തിലും കൊവിഡ് ആശുപത്രികളിലും ഐസിയുകളിലും രോഗികൾക്ക് ഉചിതമായി ചികിത്സ നൽകാനായി.

കൊവിഡ് ആശുപത്രി കിടക്കകളിൽ 70 ശതമാനത്തിലധികം ഉപയോഗിക്കേണ്ടി വന്നിട്ടില്ല. 90 ശതമാനത്തിലേറെ രോഗികൾക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകി. മറ്റൊരു സംസ്ഥാനത്തിനും ഈ നേട്ടമില്ല.

കാസ്പിൽ ചേർന്ന 282 സ്വകാര്യ ആശുപത്രികളിൽ ചികിത്സ നൽകുന്നുണ്ട്. മറ്റ് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് സർക്കാർ നിയന്ത്രിച്ചു. സർക്കാർ-സ്വകാര്യ മേഖലകൾ സഹകരിച്ച് കൊവിഡിനെ നേരിടുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here