തൃശ്ശൂര്‍ ജില്ലയില്‍ 1705 പേര്‍ക്ക് കൂടി കൊവിഡ്: 1254 പേര്‍ രോഗമുക്തരായി

തൃശ്ശൂർ ജില്ലയിൽ ഇന്ന് 1705 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.1254 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,108 ആണ്.

തൃശ്ശൂർ സ്വദേശികളായ 121 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു.ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,87,228 ആണ്. 2,76,397 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.46% ആണ്.

ജില്ലയിൽ ഇന്ന് സമ്പർക്കം വഴി 1,694 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 3 ആരോഗ്യപ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 2 പേർക്കും, ഉറവിടം അറിയാത്ത 6 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 113 പുരുഷൻമാരും 118 സ്ത്രീകളും പത്ത് വയസ്സിനു താഴെ 73 ആൺകുട്ടികളും 75 പെൺകുട്ടികളുമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News