കൊവിഡ് ബാധിതരില്‍ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്: മുഖ്യമന്ത്രി

കൊവിഡ് കാലത്ത് പ്രമേഹ രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്നുണ്ടെന്നും കൊവിഡ് ബാധിതരില്‍ അല്‍പ്പകാലത്തിന് ശേഷം പ്രമേഹം കൂടുതലായി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കൊവിഡ് ബാധിക്കാത്തവരേക്കാള്‍ 39 ശതമാനം അധിക സാധ്യതയാണ് കൊവിഡ് ബാധിതരില്‍ കണ്ടെത്തിയത്. 18 വയസിന് താഴെയുള്ള കുട്ടികളില്‍ പ്രമേഹത്തിന്റെ ലക്ഷണം കണ്ടെത്തിയാല്‍ സാമൂഹ്യ സുരക്ഷാ മിഷന്റെ കീഴില്‍ മിഠായി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യണം. www.mittai.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം.

സംസ്ഥാനത്ത് 18 ന് മുകളില്‍ പ്രായമുള്ള 47.72 ശതമാനം പേര്‍ക്കാണ് ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കിയതെന്നും 16.49 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി. സംസ്ഥാനത്താകെ 14614580 ഡോസ് വാക്‌സിനാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

അതില്‍ 1204960 ഡോസ് കൊവിഷീല്‍ഡും 137580 ഡോസ് കൊവാക്‌സിനും അടക്കം ആകെ 1342540 ഡോസ് വാക്‌സിനാണ് സംസ്ഥാനം വാങ്ങിയത്. 11838830 ഡോസ് കൊവിഷീല്‍ഡും 1440230 ഡോസ് കൊവാക്‌സിനും അടക്കം 13272040 ഡോസ് വാക്‌സീന്‍ കേന്ദ്രം നല്‍കിയതാണ്. സംസ്ഥാനത്ത് 2.5 മുതല്‍ മൂന്ന് ലക്ഷം പേര്‍ക്ക് ഒരു ദിവസം വാക്‌സിന്‍ നല്‍കാനാണ് ശ്രമം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here