മധ്യവയസ്‌ക പഴനിയില്‍ ക്രൂര ലൈംഗികപീഡനത്തിന് ഇരയായ സംഭവം: അന്വേഷണം ആരംഭിച്ച് കേരള പൊലീസ്

മലയാളി മധ്യവയസ്‌ക പഴനിയില്‍ ക്രൂര ലൈംഗികപീഡനത്തിന് ഇരയായ സംഭവത്തില്‍ കേരള പൊലീസ് അന്വേഷണം ആരംഭിച്ചു. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോയുടെ നേതൃത്വത്തില്‍ പീഡനത്തിന് ഇരയായ നാല്‍പ്പതുകാരിയുടേയും ഭര്‍ത്താവിന്റെയും മൊഴിയെടുത്തു.
വൈദ്യ പരിശോധന റിപ്പോര്‍ട്ടും മൊഴികളും ഉള്‍പ്പെടുത്തി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തമിഴ്‌നാട് പൊലീസിന് കൈമാറും.

പീഡനത്തിന് ഇരയായ മധ്യവയസ്‌കയുടെ ഭര്‍ത്താവ് ഇ മെയില്‍ വഴി തമിഴ്‌നാട് ഡി ജി പി ക്ക് അയച്ച പരാതി പ്രാഥമിക അന്വേഷണം ആരംഭിക്കുന്നതിനായി കേരള പൊലീസിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തലശ്ശേരി പൊലീസ് സ്റ്റേഷനില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോയുടെ നേതൃത്വത്തിലാണ് ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍ പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ എത്തി മൊഴി രേഖപ്പെടുത്തിയത്.

സംഭവം നടന്നത് പഴനിയില്‍ ആയതിനാല്‍ തമിഴ്‌നാട് പൊലീസാണ് വിശദമായ അന്വേഷണം നടത്തേണ്ടത്. തീര്‍ഥാടനത്തിന് പോയ കണ്ണൂര്‍ സ്വദേശിനിയെ ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കിയതിന് ശേഷം ലോഡ്ജ് മുറിയില്‍ അജ്ഞാതസംഘം തടവിലാക്കി ക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതി. സ്വകാര്യ ഭാഗങ്ങളില്‍ ബീയര്‍ കുപ്പി ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചത് ഉള്‍പ്പെടെ ക്രൂരമായ പീഡനമാണ് നടന്നതെന്നാണ് ഭര്‍ത്താവിന്റെ പരാതിയില്‍ പറയുന്നത്. പഴനി പൊലീസ് പ്രതികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഭര്‍ത്താവ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News