കുവൈത്തില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു

കുവൈത്തില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു. കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന തിരുവല്ല സ്വദേശി മരിച്ചു.തിരുവല്ല കുറ്റൂര്‍ കുന്നന്താനം സ്വദേശി ചന്ദ്ര ഭവനില്‍ അജികുമാര്‍ നായരാണ് മരിച്ചത്. ജഹറ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഫേസ് ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്‍സി കമ്പനിയില്‍ ഡ്രാഫ്റ്റ്‌സ് മാനാണ് .

കുവൈറ്റില്‍ കൊവിഡിനെ തുടര്‍ന്നുള്ള ചികിത്സയിലിരിക്കെ മലയാളി അദ്ധ്യാപിക മരിച്ചു. അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപികയുമായിരുന്ന മഞ്ജു പ്രേം ആണ് മരണപ്പെട്ടത്. തിരുവനന്തപുരം സ്വദേശിനിയാണ്.

ആംസ് ഫോര്‍ യു സംഘടനയുടെ ട്രഷററും ജീവകാരുണ്യ പ്രവര്‍ത്തകയുമായിരുന്നു മഞ്ജു. ഇന്‍ഡസ്ട്രിയല്‍ ബാങ്ക് ഓഫ് കുവൈറ്റില്‍ ജോലി ചെയ്യുന്ന പ്രേം സുകുമാറാണ് ഭര്‍ത്താവ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel