ചികിത്സയ്ക്കെത്തിച്ച തെരുവ് നായയെ ജീവനക്കാരന്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊന്നു; സഞ്ജയ് ഗാന്ധി അനിമല്‍ കെയര്‍ സെന്റര്‍ അടച്ചുപൂട്ടാനൊരുങ്ങി മനേക ഗാന്ധി

ദില്ലിയിലെ മൃഗസംരക്ഷണ കേന്ദ്രമായ സഞ്ജയ് ഗാന്ധി അനിമല്‍ കെയര്‍ അടച്ചുപൂട്ടുന്നുവെന്ന് മനേക ഗാന്ധി. സെന്ററില്‍ ചികിത്സയ്ക്കെത്തിച്ച തെരുവ് നായയെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായതിന് പിന്നാലെയാണ് അടച്ചുപൂട്ടല്‍. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അടച്ചിടാന്‍ തീരുമാനിച്ചതായി മനേക ഗാന്ധി അറിയിച്ചു.

കഴിഞ്ഞ കുറച്ച് കാലങ്ങളായി സെന്ററില്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്നും താത്കാലിക ജീവനക്കാരെ വെച്ചാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതെന്നും മനേക പറഞ്ഞു. ‘കഴിഞ്ഞദിവസമാണ് ഗുരുതരമായി പരിക്കേറ്റ തെരുവ് നായയെ ചികിത്സയ്ക്കായി സെന്ററിലെത്തിച്ചത്. പരിക്കിന്റെ വേദനയില്‍ നായ വളരെ അക്രമാസക്തയായി ഒരു ജീവനക്കാരനെ കടിച്ചിരുന്നു. വേദനയുടെ ആഘാതത്തില്‍ സെന്ററിലെ ജീവനക്കാരന്‍ നായയെ മര്‍ദ്ദിക്കുകയും ചെയ്തു. പിന്നീട് നായ മരണപ്പെടുകയും ചെയ്തു,’ മനേക പറഞ്ഞു.

ജീവനക്കാരന്‍ നായയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ സഞ്ജയ് ഗാന്ധി അനിമല്‍ സെന്ററിനെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News