തോളത്ത് കൈവച്ചു; പാര്‍ട്ടി പ്രവര്‍ത്തകന്റെ കരണത്തടിച്ച് ഡി കെ ശിവകുമാര്‍

തോളത്ത് കൈയ്യിടാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ കരണത്തടിച്ച് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. മാണ്ഡ്യയില്‍ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ഇതിന്റെ വീഡിയോ ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് വിവാദത്തിന് തുടക്കമായത്.

മുന്‍മന്ത്രി ജി മഡേഗൗഡയെ സന്ദര്‍ശിക്കുന്നതിന് മാണ്ഡ്യയില്‍ എത്തിയതായിരുന്നു ഡി കെ ശിവകുമാര്‍. പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നുപോകുന്നതിനിടെ സമീപത്തുണ്ടായിരുന്ന ഒരാള്‍ തോളില്‍ കൈ വെക്കാന്‍ ശ്രമിച്ചതാണ് ശിവകുമാറിനെ പ്രകോപിപ്പിച്ചത്. കൈ തട്ടിമാറ്റുകയും പ്രവര്‍ത്തകന്റെ കരണത്തടിക്കുകയുമായിരുന്നു.

”ഇന്തെന്ത് സ്വഭാവമാണ്? ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നുണ്ട്, പക്ഷേ അതിനര്‍ത്ഥം നിങ്ങള്‍ക്കെന്തും ചെയ്യാമെന്നല്ല”, ശിവ കുമാര്‍ വീഡിയോയില്‍ പറയുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ മുന്നില്‍വെച്ചായിരുന്നു സംഭവം. ദൃശ്യങ്ങള്‍ പകര്‍ത്തി എന്നറിഞ്ഞ ശിവകുമാര്‍ അവ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. സാമൂഹ്യ അകലം പാലിക്കാത്തതിനാലാണ് താന്‍ അത്തരത്തില്‍ പ്രതികരിച്ചതെന്നും അദ്ദേഹം പിന്നീട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News