മുന്‍ ഇന്ത്യന്‍ താരം പങ്കജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

മുന്‍ ഇന്ത്യന്‍ താരം പങ്കജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രണ്ട് ടെസ്റ്റുകളും ഒരു ഏകദിനവും മാത്രമാണ് 36കാരനായ പങ്കജ് സിങ് ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുള്ളത്. 2014ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു പങ്കജ് സിങ് ഇന്ത്യക്കായി കളിച്ചത്. ശ്രീലങ്കയ്ക്കെതിരെയാണ് ഏകദിനം കളിച്ചത്. സുരേഷ് റെയ്നയായിരുന്നു അന്ന് ഇന്ത്യയ നയിച്ചിരുന്നത്.

ഇംഗ്ലണ്ടിനായി കളിക്കുമ്പോള്‍ മഹേന്ദ്രസിങ് ധോണിയായിരുന്നു ഇന്ത്യയുടെ നായകന്‍. രണ്ട് വിക്കറ്റുകളും ഇന്ത്യക്കായി വീഴ്ത്തിയിട്ടുണ്ട്. രാജസ്ഥാന് വേണ്ടിയായിരുന്നു പങ്കജിന്റെ പ്രകടനങ്ങളത്രയും. രാജസ്ഥാന് തുടര്‍ച്ചയായി രണ്ട് രഞ്ജി ട്രോഫി കിരീടങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ പങ്കജിന്റെ പങ്ക് വലുതായിരുന്നു.

2010-11, 2011-2012 സീസണുകളിലായിരുന്നു രാജസ്ഥാന്‍ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ തുടര്‍ച്ചയായി കിരീടം ചൂടിയത്. 117 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 472 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel