പുതുക്കാട് കാണാതായ സുഹൃത്തുക്കളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ പുതുക്കാട് കാണാതായ സുഹൃത്തുക്കളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതുക്കാട് റെയിൽവേ ട്രാക്കിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

പുതുക്കാട് വടക്കെ തൊറവ് സ്വദേശികളായ കൈപ്പഞ്ചേരി വിജയൻ (52), മാരാത്ത് വേണു ( 66) എന്നിവരാണ് മരിച്ചത്. വ്യാഴാച മുതൽ ഇവരെ കാണാതായി ബന്ധുക്കൾ പുതുക്കാട് പൊലീസിൽ പരാതി നൽകിയിരുന്നു.

പറമ്പിലൂടെ പോയ നാട്ടുകാർ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. പുതുക്കാട് നിന്നെത്തിയ പോലീസും ഫയർഫോഴ്സും ചേർന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരണ കാരണം വ്യക്തമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here