വ്യത്യസ്ത അനുഭവമായി ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും സന്തോഷ് ജോര്‍ജ് കുളങ്ങരയും തമ്മിലുള്ള കൂടിക്കാഴ്ച

ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും സന്തോഷ് ജോര്‍ജ് കുളങ്ങരയും തമ്മിലുള്ള കൂടിക്കാഴ്ച വേറിട്ട അനുഭവമായി. പൊതുമരാമത്ത് ടൂറിസം വകുപ്പുകളുമായി ബന്ധപ്പെട്ട് പ്രമുഖ വ്യക്തികളെ കേള്‍ക്കാനുള്ള മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പരിപാടിയുടെ ഭാഗമായി വിശ്വസഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങരയുമായി സംസാരിച്ചു.

കേരളത്തിന്റെ ടൂറിസം വികസന രംഗത്ത് ചെയ്യാന്‍ സാധിക്കുന്ന നൂതന ആശയങ്ങളാണ് സന്തോഷ് ജോര്‍ജ് കുളങ്ങര പങ്കുവെച്ചത്. ഭാവിയില്‍ ചെയ്യാനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പങ്കുവെച്ച മന്ത്രി അതിലേക്കായി സന്തോഷ് ജോര്‍ജിന്റെ അഭിപ്രായങ്ങളും ആരാഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News