അമരാട് മല വനത്തില്‍ കുടുങ്ങി വിനോദസഞ്ചാരികള്‍; രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു

കട്ടിപ്പാറ അമരാട് മലയില്‍ വിനോദ സഞ്ചാരത്തിനെത്തിയ രണ്ടുപേര്‍ വനപ്രദേശത്ത് കുടുങ്ങി. കാസര്‍ക്കോട് സ്വദേശിയായ മുഹമ്മദും സഹോദരനുമാണ് വഴിയറിയാതെ രാത്രിയില്‍ വനത്തില്‍ കുടങ്ങിയത്.

രാവിലെ മല കയറിയ ഇവര്‍ വൈകിട്ടോടെയുണ്ടായ കാറ്റിലും മഴയിലും അകപ്പെട്ടു. ഇതോടെ ഇരുട്ട് വ്യാപിച്ചതിനാല്‍ പുറത്തേക്കുള്ള വഴി കണ്ടെത്താനായില്ല. കോഴിക്കോട് ഭാഗത്ത് ജോലി ചെയ്യുന്ന ഇവര്‍ ബന്ധുക്കളുമായി ബന്ധപ്പെടുകയും വിവരം പൊലീസില്‍ അറിയിക്കുകയുമായിരുന്നു.

നരിക്കുനിയില്‍ നിന്നുള്ള രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തി വരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here