മൊഡേണ വാക്സിന്റെ നഷ്ടപരിഹാര നിയമങ്ങളില്‍ ഇളവ് വാഗ്ദാനം ചെയ്ത് ഇന്ത്യ

കൊവിഡുമായി ബന്ധപ്പെട്ട് മൊഡേണ വാക്സിന്റെ നഷ്ടപരിഹാര നിയമങ്ങളില്‍ ഇന്ത്യ ഇളവ് വാഗ്ദാനം ചെയ്തതായി വൃത്തങ്ങള്‍ വ്യക്തമാക്കി. നിബന്ധനകളോടെയുള്ള നിയമ പരിരക്ഷയാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. കമ്പനി കൂടി ഇന്ത്യയുടെ നിലപാട് അംഗീകരിച്ചാല്‍ 70 ലക്ഷം ഡോസ് വാക്സിന്‍ ആദ്യഘട്ടമായി ഇന്ത്യയിലെത്തും.

അതേസമയം രാജ്യത്തെ ഹില്‍ സ്റ്റേഷനുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍, സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല യോഗം ചേര്‍ന്നു. രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കൊവാക്‌സിനു ആറ് ആഴ്ചക്കുള്ളില്‍ അംഗീകാരം ലഭിക്കുമെന്ന് ലോകാരോഗ്യസംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ദില്ലിയില്‍ 79 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ദില്ലിയിലെ പ്രതിദിന പൊസിറ്റിവിറ്റി നിരക്ക് 0.09% ആയി കുറഞ്ഞു. തമിഴ്‌നാട്ടില്‍ 2913 കേസുകളാണ് സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ കൊവിഡ് ലോക്ഡൗണ്‍ ജൂലൈ 19 വരെ നീട്ടിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News