സാംസങ് ഓഫീസുകളില്‍ റവന്യൂ ഇന്റലിജന്‍സ് റെയ്ഡ്

ടെക് ഭീമന്‍ സാംസങ് ഇലക്ട്രോണിക്‌സിന്റെ ഇന്ത്യയിലെ ഓഫീസുകളില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. നെറ്റ്‌വര്‍ക്ക് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തതില്‍ കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ചുവെന്ന സംശയത്തെ തുടര്‍ന്നാണ് ഡല്‍ഹിയിലും മുംബൈയിലുമുള്ള ഓഫീസുകളില്‍ തിരച്ചില്‍ നടത്തിയതെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സാംസങ് നല്‍കിയ ഇറക്കുമതിയുമായി ബന്ധപ്പെട്ട രേഖകള്‍ അധികൃതര്‍ പരിശോധിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ട്. കമ്പനി കസ്റ്റംസ് തീരുവയില്‍ വെട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാനായി അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചേക്കും. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ സാംസങ് അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.

രാജ്യത്ത് റിലയന്‍സ് ജിയോ ഇന്‍ഫോകോമിന് മാത്രമായി 4ജി ഉപകരണങ്ങള്‍ നല്‍കുന്ന കമ്പനിയാണ് സാംസങ്. വ്യാപ്തിയെടുത്താല്‍ രാജ്യത്തെ ഏറ്റവും വലിയ 4ജി ഉപകരണ ദാതാവ് കൂടിയാണ് കൊറിയന്‍ കമ്പനിയായ സാംസങ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel