കൊവിഡ് നിയന്ത്രണം: സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ ഇന്നും തുടരും

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ വാരാന്ത്യ ലോക്ഡൗൺ ഇന്നും തുടരും. അവശ്യ സർവീസുകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി. പൊതുഗതാഗതം ഉണ്ടാകില്ല. ടി.പി.ആർ 5ന് താഴെയുള്ള 86, ടി.പി.ആർ 5നും 10നും ഇടയ്ക്കുള്ള 382, ടി.പി.ആർ 10നും 15നും ഇടയ്ക്കുള്ള 370, ടി.പി.ആർ 15ന് മുകളിലുള്ള 196 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,84,493 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,59,714 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറൻറൈനിലും 24,779 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

2204 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ സംസ്ഥാനത്ത് 14087 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,682 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ആണ്. ഇതുവരെ ആകെ 2,43,08,000 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 109 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,489 ആയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News