കോപ്പ അമേരിക്കയിൽ ഗോൾഡൻ ബൂട്ട് ലയണൽ മെസിക്ക്

കോപ്പ അമേരിക്കയിൽ ഗോൾഡൻ ബൂട്ട് ലയണൽ മെസിക്ക്.ആകെ നാലു ഗോളുകൾ നേടിയാണ് മെസിയുടെ നേട്ടം.47-ാമത് കോപ്പ അമേരിക്കയിൽ മത്സരങ്ങളെല്ലാം പൂർത്തിയായപ്പോൾ ആകെ പിറന്ന ഗോളെണ്ണം 60 ആണ്.

കളിച്ച 7 മത്സരങ്ങളിൽ നിന്നുമായി ആകെ 12 ഗോളുകൾ നേടിയ ബ്രസീൽ വഴങ്ങിയത് മൂന്ന് ഗോളുകളാണ്.7 മത്സരങ്ങളിൽ നിന്നുമായി ആകെ 12 ഗോളുകൾ സ്കോർ ചെയ്ത മെസിപ്പട തിരികെ വാങ്ങിയത് 3 ഗോളുകൾ മാത്രം.

4 ഗോളുകൾ നേടിയ അർജന്റീനിയൻ നായകൻ ലയണൽ മെസിക്കാണ് ഗോൾഡൻ ബൂട്ട് .അസിസ്റ്റുകളിലും മെസി തന്നെയാണ് മുന്നിൽ. 5 അസിസ്റ്റുകളാണ് മെസിക്കുള്ളത്.

4 ഗോളുകളുള്ള കൊളംബിയയുടെ ലൂയിസ് ഡയസാണ് ഗോൾവേട്ടക്കാരിൽ രണ്ടാമൻ അർജന്റീനയുടെ തന്നെ ലൗട്ടാരോ മാർട്ടിനെസാണ് മൂന്നാമത്.രണ്ട് ഗോളുകളാണ് ബ്രസീലിയൻ പ്ലേമേക്കർ നെയ്മർക്കുള്ളത്.3 അസിസ്റ്റുകൾ നെയ്മറുടെ പേരിലുണ്ട്.

കനറികളുടെ സെൻസേഷൻ താരം ലൂക്കാസ് പക്വേറ്റയുടെ പേരിലും രണ്ട് ഗോളുകളുണ്ട്. ആറാമത് കോപ്പ കളിച്ച മെസിയുടെ ആകെ ഗോൾ ശേഖരം 13 ആയി.17 ഗോളുകൾ വീതം നേടിയ അർജൻറീനയുടെ നോർബർട്ടോ മെൻഡസും ബ്രസീലിന്റെ സിസിഞ്ഞോയുമാണ് കോപ്പചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾ നേട്ടക്കാർ. 34 കോപ്പ അമേരിക്ക മത്സരം കളിച്ചതോടെ മെസി ഏറ്റവും കൂടുതൽ കോപ്പ അമേരിക്ക മത്സരം കളിച്ച ചിലിയൻ താരം സെർജിയോ ലിവിങ്സ്റ്റണിന്റെ റെക്കോർഡിനൊപ്പമെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News