പത്ത് ലിറ്റർ വിദേശ മദ്യവുമായി യൂത്ത് കോൺ​ഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

പാലക്കാട് പൂടൂർ ജങ്‌ഷനിൽ നിന്ന് പത്തുലിറ്റർ വിദേശ മദ്യവുമായി യൂത്ത് കോൺ​ഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. മദ്യം കടത്തിക്കൊണ്ടുവന്ന പൂടൂർ സ്വദേശി രമേഷി(45)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ വീട് കേന്ദ്രീകരിച്ച് മദ്യം വിൽപ്പന നടത്തുന്നുണ്ടെന്നാണ് എക്സൈസിന് ലഭിച്ച വിവരം. പറളി എക്സൈസ് സംഘത്തിന്റെ പരിശോധനയിലാണ്‌ ഇയാൾ പിടിയിലായത്‌.

രമേഷിന്റെ വീടിന്റെ ഒരു ഭാ​ഗം മഴയിൽ തകർന്നിരുന്നു. 10 ദിവസംമുമ്പ് ഈ വീട് ഷാഫി പറമ്പിൽ എംഎൽഎ സന്ദർശിച്ചു. ഈ വീട്‌ കേന്ദ്രീകരിച്ചാണ് ഇയാൾ മദ്യ വിൽപ്പന നടത്തിയിരുന്നത്.

പറളി റേഞ്ച് ഇൻസ്പെക്ടർ കെ ആർ അജിത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവൻറ്റീവ് ഓഫീസർമാരായ പി എൻ സനിൽ, ജിഷു ജോസഫ്, സിവിൽ എക്സൈസ് ഓഫീസർ എ കെ അരുൺകുമാർ, എം കെ പ്രേംകുമാർ, എം ഐ അബ്ദുൾ ബഷീർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ എ അജിത, ഡ്രൈവർ രഘുനാഥൻ എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News