യൂറോപ്യന്‍ ഫുട്ബോളിലെ രാജാക്കന്മാരെ ഇന്ന് രാത്രി അറിയാം

യൂറോ കപ്പിന്റെ കലാശക്കൊട്ടിൽ യൂറോപ്പ് ഭരിക്കാൻ ഇംഗ്ലണ്ടും ഇറ്റലിയും വെംബ്ലിയിൽ നേർക്കുനേർ എത്തും.പതിനായിരക്കണക്കിന് വരുന്ന ഫുട്ബോൾ ആരാധകർക്ക് മുന്നിൽ ജയം മാത്രം ലക്ഷ്യമിട്ട് ഇരുടീമും ബൂട്ടും കെട്ടി ഇറങ്ങുമ്പോൾ ഫലം അപ്രവചനീയമാണ്.

ഇംഗ്ലണ്ടിന് സ്വന്തം നാട്ടിൽ കളിക്കുന്നു എന്ന മുൻതൂക്കം അവർക്ക് ഉണ്ട്.120 മിനുട്ട് നീണ്ട സെമി ഫൈനൽ പോരാട്ടത്തിന് ഒടുവിൽ ഡെന്മാർക്കിനെ തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ഫൈനലിലേക്ക് എത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് വിജയവും ഒരു സമനിലയുമായി നോക്കൗട്ട് റൗണ്ടിൽ എത്തിയ ഇംഗ്ലണ്ട് ശക്തരായ ജർമ്മനിയെ പ്രീക്വാർട്ടറിലും പിന്നീട് ഉക്രൈനെ ക്വാർട്ടറിലും വീഴ്ത്തി.

സെമി ഫൈനലിൽ ഡംസ്ഗാർഡ് നേടിയ അത്ഭുത ഫ്രീകിക്ക് അല്ലാതെ ഒരു ഗോൾ പോലും ഇംഗ്ലീഷ് ഡിഫൻസ് വഴങ്ങിയിട്ടില്ല.ഇറ്റലിക്ക് അവസാന 53 വർഷങ്ങളായി യൂറോ കപ്പ് നേടാൻ ആയിട്ടില്ല. അതുകൊണ്ട് തന്നെ അവർക്കും കിരീടത്തിൽ കുറഞ്ഞൊരു ചിന്ത ഉണ്ടാകില്ല. ഈ ടൂർണമെന്റിൽ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച ഏക ടീമാണ് ഇറ്റലി. 33 മത്സരങ്ങളുടെ അപരാജിത കുതിപ്പുമായാണ് മാഞ്ചിനിയുടെ ടീം ഫൈനലിന് എത്തുന്നത്.

സെമി ഫൈനലിൽ പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിന് ഒടുവിൽ സ്പെയിനിനെ തോൽപ്പിച്ചാണ് ഇറ്റലി ഫൈനലിൽ പ്രവേശിച്ചത്. ബെൽജിയം, ഓസ്ട്രിയ എന്നിവരും നോക്കൗട്ട് റൗണ്ടുകളിൽ ഇറ്റലിക്ക് മുന്നിൽ വീണു. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ഗോൾ പോലും വഴങ്ങാതെ എല്ലാ മത്സരങ്ങളും ജയിക്കാനും ഇറ്റലിക്ക് ആയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here