തൃശൂര്‍ പുള്ളിലെ താമര കൃഷി വഴി യാത്രക്കാര്‍ക്ക് മനോഹര കാഴ്ച്ചയാണ് സമ്മാനിക്കുന്നത്. യാത്രക്കാര്‍ പലരും ഇവിടെ ഇറങ്ങി പൂത്തുനില്‍ക്കുന്ന താമരപ്പാടത്തിന്റെ ഭംഗി ആസ്വദിച്ച് സെല്‍ഫി എടുത്താണ് മടങ്ങാറ്.
തൃശ്ശൂര്‍ പുള്ളിലൂടെ- മനക്കൊടിയിലേക്കുള്ള വഴിയില്‍ ആറ് ഏക്കര്‍ വരുന്ന പാടശേഖരത്തിലാണ് ഈ താമര കൃഷി. വിടര്‍ന്നു നില്‍ക്കുന്ന താമരപ്പാടം യാത്രക്കാര്‍ക്ക് സമ്മാനിക്കുന്നത് മനോഹര കാഴ്ച. എന്നാല്‍ കര്‍ഷകര്‍ക്ക് അത്ര മനോഹരമല്ല കാര്യങ്ങള്‍.
ചാഴൂര്‍ സ്വദേശി വേണുവും അരണാട്ടുകര സ്വദേശി സത്യനുമാണ് വര്‍ഷങ്ങളായി ഇവിടെ താമര കൃഷി ചെയ്യുന്നത്. ദിവസവും 5000 താമര വരെ വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെനിന്ന് കൊണ്ടുപോകാറുണ്ട്.
എന്നാല്‍ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ കൃഷി പ്രതിസന്ധിയിലായി. മൂന്നുമാസംകൊണ്ട് വിളവെടുക്കാവുന്ന കൃഷി ഏറെ പ്രയാസപ്പെട്ടാണ് ഇരുവരും നടത്തിക്കൊണ്ട് പോകുന്നത്.
താമരയെ പരിപാലിക്കാനും, വളമിടാനും, വളര്‍ന്ന താമര മുട്ടുകള്‍ക്ക് രാത്രി കാവല്‍ നില്‍ക്കാനും ചിലവേറെയാണ്. പ്രധാനമായും വിവാഹാഘോഷങ്ങള്‍ക്കും, സ്റ്റേജ് അലങ്കാരങ്ങളും മറ്റുമാണ് താമരമൊട്ടുകള്‍ കൊണ്ടുപോകാറുള്ളത്.
ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ നിലവിലെ പ്രതിസന്ധി മാറി വിളവെടുപ്പിന്റെ നല്ല കാലം വരുമെന്നാണ് താമര കര്‍ഷകരുടെ ഇപ്പോഴത്തെ പ്രതീക്ഷ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.