കാതോലിക്കാ ബാവയുടെ ആരോഗ്യനില ഗുരുതരം

പരുമല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ.വെൻ്റിലേറ്റർ സഹായത്തിലും രക്തത്തിലെ ഓക്‌സിജൻ്റെ അളവ് ക്രമീകരിച്ച് കൊണ്ട് പോകുന്നതിലും ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

ക്രിട്ടിക്കൽ കെയർ വിദഗ്ദ്ധരും, പൾമനോളജിസ്റ്റുകളും, ഹൃദ്രോഗ ചികിത്സാ വിദഗ്ദ്ധരും, ക്യാന്‍സര്‍ ചികിത്സാ വിദഗ്ദ്ധരും അടങ്ങുന്ന ഒരു സംഘമാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. ആശുപത്രിയിൽ സന്ദര്‍ശകരെ നിരോധിച്ചിട്ടുണ്ട്.

ശ്വാസകോശ അർബുദത്തിന് ചികിത്സയിലിരിക്കേയാണ് കാതോലിക്കാ ബാവ കൊവിഡ് രോഗബാധിതനാകുന്നത്. കൊവിഡ് മുക്തനായെങ്കിലും ശ്വാസതടസ്സവും ഓക്‌സിജന്റെ അളവ് കുറയുന്നതും അദ്ദേഹത്തിന്റെ സ്ഥിതി സങ്കീർണമാക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News