അര്‍ജന്റീനന്‍ ജയത്തിൽ ആഹ്ലാദം അതിരുവിട്ടു; പടക്കം പൊട്ടി രണ്ട് പേർക്ക് ഗുരുതര പരിക്ക്

കോപ്പ അമേരിക്കയിൽ അർജന്റീനയുടെ വിജയം ആഘോഷിച്ച് പടക്കം പൊട്ടിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. മലപ്പുറം താനാളൂരിലാണ് സംഭവം.ഇജാസ്, സിറാജ് എന്നിവർക്കാണ് പരിക്കേറ്റത്.

രാവിലെ ഏഴരയോടെയാണ് ഇവർ പടക്കം പൊട്ടിച്ചത്.ബൈക്കിലിരുന്ന് പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടം. കത്തിച്ചുകൊണ്ടിരുന്ന പടക്കത്തിൽ നിന്നും പടക്കം ശേഖരിച്ച് വെച്ചിരുന്ന പെട്ടിയിലേക്ക് വീണയുടൻ പൊട്ടിത്തെറിക്കുകയായിരുന്നു.

സാരമായി പരിക്കേറ്റ രണ്ട് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവരുടെ കയ്യിൽ ഓലപ്പടക്കമാണ് ഉണ്ടായിരുന്നതെന്നും, തെരഞ്ഞെടുപ്പ് വിജയത്തിന് പൊട്ടിക്കാൻ വാങ്ങിയ പടക്കത്തിലെ ബാക്കി പടക്കമെടുത്താണ് പൊട്ടിച്ചതെന്നും പ്രദേശവാസികൾ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News