കേരളത്തെ തള്ളിപ്പറഞ്ഞ് കിറ്റക്‌സ് പോകുന്നത് ഒരു സംരംഭവുമില്ലാത്ത കാകതീയ ടെക്സ്‌റ്റൈല്‍ പാര്‍ക്കിലേക്ക് !

കേരളത്തെ തള്ളിപ്പറഞ്ഞ് കിറ്റക്‌സ് പോകുന്നത് ഒരു സംരംഭവുമില്ലാത്ത കാകതീയ ടെക്സ്‌റ്റൈല്‍ പാര്‍ക്കിലേക്ക്. 2017ല്‍ ഉല്‍ഘാടനം ചെയ്ത ടെക്‌സ്‌റ്റൈല്‍ പാര്‍ക്ക് നാലു വര്‍ഷത്തോളമായി ശൂന്യമായി കിടക്കുകയാണ്.

1200 ഏക്കര്‍ പാര്‍ക്ക് നോക്കുകുത്തിയായതോടെ വലിയ രാഷ്ട്രീയ വിവാദങ്ങളാണ് തെലുങ്കാനയില്‍ നിലനില്‍ക്കുന്നത് ഇതോടെ കിറ്റക്‌സിനെ എത്തിച്ചു ഒരു സംരംഭം എങ്കിലും തുറന്ന് മുഖം രക്ഷിക്കാനാണ് തെലങ്കാന സര്‍ക്കാരിന്റെ ശ്രമം.

2017 സെപ്തംബര്‍ 22നാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍റാവു പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്. കോടികളുടെ നിക്ഷേപമുണ്ടാകുമെന്നും ആയിരക്കണക്കിനാളുകള്‍ക്ക് തൊഴിലവസരമുണ്ടാകുമെന്നും ടിആര്‍എസ് സര്‍ക്കാര്‍ അവകാശപ്പെട്ടെങ്കിലും ഒരു കമ്പനിപോലും എത്തിയില്ല എന്നതായിരുന്നു യാഥാര്‍ഥ്യം.

പാര്‍ക്കിന്റെ ഉദ്ഘാടനവേളയില്‍ 22 കമ്പനിയുമായി ധാരണപത്രമായെന്നും 3900 കോടി രൂപയുടെ നിക്ഷേപമുണ്ടാകുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. 27,000 പേര്‍ക്ക് നേരിട്ടും അരലക്ഷം പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്നും പറഞ്ഞു. എന്നാല്‍, ധാരണപത്രത്തിനപ്പുറം കാര്യങ്ങള്‍ നീങ്ങിയില്ല. 1200 ഏക്കര്‍ പാര്‍ക്ക് നോക്കുകുത്തിയായത് വലിയ രാഷ്ട്രീയ വിവാദവുമായി.

ഇപ്പോഴും വെള്ളവും വൈദ്യുതിയും എത്തിക്കാനുള്ള ശ്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. മുഖ്യമന്ത്രിയുടെ മകന്‍ കെ ടി രാമറാവുവാണ് സംസ്ഥാന കൈത്തറി മന്ത്രി. നിക്ഷേപമൊന്നും വരാത്തത് മന്ത്രിയുടെ പിടിപ്പുകേടാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. വാറങ്കലില്‍ ഏപ്രിലില്‍ നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയമായതും ടെക്സ്റ്റൈല്‍ പാര്‍ക്കാണ്.

ആറു മാസത്തിനകം പാര്‍ക്ക് പ്രവര്‍ത്തിക്കുമെന്നും അല്ലെങ്കില്‍ രാജിവയ്ക്കുമെന്നും പഞ്ചായത്തീരാജ് മന്ത്രി ഇ ദയാകര്‍ റാവു പ്രതിപക്ഷത്തെ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഒരുപാട് ചര്‍ച്ചകള്‍ക്ക് ശേഷം ഒരു കൊറിയന്‍ കമ്പനി 900 കോടി മുടക്കാന്‍ തയ്യാറായെന്നതൊഴിച്ചാല്‍ മറ്റ് സംരംഭകര്‍ ആരും തന്നെ ഇവിടെ പണം മുടക്കാന്‍ തലപര്യപ്പെടുന്നില്ല..

അതിനിടെയാണ് കിറ്റെക്സ് ചെയര്‍മാന്‍ സാബു എം ജേക്കബിന്റെ പ്രഖ്യാപനം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുകയും പാര്‍ക്കില്‍ ഒരു യൂണിറ്റെങ്കിലും തുടങ്ങി മുഖംരക്ഷിക്കാനാണ് തെലങ്കാന സര്‍ക്കാര്‍ കിണഞ്ഞുശ്രമിക്കുന്നതും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News