വിനയ് പ്രകാശ് ഇന്ത്യയിലെ ട്വിറ്റര്‍ പരാതി പരിഹാര ഓഫീസര്‍

വിനയ് പ്രകാശിനെ ട്വിറ്റർ ഇന്ത്യയിലെ പരാതി പരിഹാര ഓഫീസറായി നിയമിച്ചു. വെബ്‌സൈറ്റിലൂടെയാണ് ട്വിറ്റർ ഇക്കാര്യം അറിയിച്ചത്.ഇന്ത്യൻ വിവരസാങ്കേതിക നിയമപ്രകാരം ട്വിറ്ററിന് ലഭിക്കുന്ന പരാതികളെക്കുറിച്ച് കമ്പനി എല്ലാ മാസവും റിപ്പോർട്ട് തയാറാക്കണം. പരാതികളിൽ എടുത്ത നടപടികളും ഇതിൽ വ്യക്തമാക്കണം.ഇത്തരം കാര്യങ്ങൾ ഇനി ചെയ്യേണ്ടത് പരാതി പരിഹാര ഓഫീസറായിരിക്കും.

മേയ് 26 മുതൽ ജൂൺ 25 വരെ ലഭിച്ച പരാതികളുടെ വിവരങ്ങളും കമ്പനി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്കൗണ്ട് വെരിഫിക്കേഷൻ, അക്കൗണ്ട് ആക്‌സസ്, അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയെ സംബന്ധിച്ചാണ് കൂടുതൽ പരാതികൾ ലഭിച്ചിരിക്കുന്നതെന്നും ട്വിറ്റർ അറിയിച്ചു.

സമൂഹ മാധ്യങ്ങൾ ഇന്ത്യയിൽ പരാതിപരിഹാര ഓഫീസർ, നോഡൽ ഓഫീസർ എന്നിവരെ മേയ് 26-ഓടെ നിയമിക്കണമെന്ന് ഫെബ്രുവരിയിൽ പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങളിൽ ഐ.ടി. മന്ത്രാലയം നിർദേശിച്ചിരുന്നു. പുതിയ നിയമങ്ങൾ മേയ് 26-ന് പ്രാബല്യത്തിൽ വന്നിട്ടുണ്ട്.എന്നാൽ ട്വിറ്റർ ആദ്യം ഇതിന് വഴങ്ങിയിരുന്നില്ലെങ്കിലും പിന്നീട് ചീഫ് കംപ്ലെയൻസ് ഓഫീസറെ നിയമിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News