നടനും സംവിധായകനും നിരൂപകനുമായ മഹേഷ് കാത്തി വാഹനാപകടത്തില്‍ മരിച്ചു

തെലുങ്ക് നടനും സംവിധായകനും സിനിമാനിരൂപകനുമായ മഹേഷ് കാത്തി വാഹനാപകടത്തില്‍ മരിച്ചു. ചന്ദ്രശേഖപുരത്ത് സമീപത്ത് വച്ച് മഹേഷ് സഞ്ചരിച്ച കാര്‍ ട്രക്കില്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. എന്നാല്‍ ശനിയാഴ്ച വൈകീട്ടോടെ ആരോഗ്യനില ഗുരുതരമാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

അതേസമയം ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍ 17 ലക്ഷം രൂപ അടിയന്തര സഹായമായി നല്‍കുകയും ചെയ്തിരുന്നുവെങ്കിലും ആരാധകരെ കണ്ണീരിലാഴ്ത്തി അദ്ദേഹം വിടപറയുകയായിരുന്നു.

എടരി വര്‍ഷം എന്ന ചിത്രത്തിലൂടെയാണ് മഹേഷ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പേസരുതു എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായത്.

പിന്നീട് മിനുഗുരുളു എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു.രവിതേജയും ശ്രുതി ഹാസനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രാക്ക് ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News