
വനത്തിൽ അകപ്പെട്ടു പോയ യുവാക്കളെ കണ്ടെത്തി.ലോക്ഡൗൺ ലംഘിച്ച് കട്ടിപ്പാറ അമരാട് വനത്തിൽ പ്രവേശിക്കുകയും വനാതിർത്തിയിൽ നിന്നും വഴിതെറ്റിപ്പോകുകയും ചെയ്തവരെയാണ് ഏറെ നേരത്തെ അന്വേഷണത്തിന് ശേഷം കണ്ടെത്തിയത്. കാസർഗോഡ് സ്വദേശികളായ മുഹമ്മദ് സഹോദരൻ അബ്ദുള്ള എന്നിവരാണ് വനത്തിൽ അകപ്പെട്ടത്.
താമരശേരിയിലെ ബന്ധുവീട്ടിലെത്തിയ യുവാക്കൾ ശനിയാഴ്ചയാണ് ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കാട്ടിലേക്ക് യാത്ര പോയത്. എന്നാൽ വനാതിർത്തിയിലെത്തിയപ്പോൾ ദിശതെറ്റി.
വാഹനം റോഡരികിൽ കിടക്കുന്നതു കണ്ട് നാട്ടുകാരാണ് അധികൃതരെ വിവരമറിയിച്ച് തിരച്ചിൽ ആരംഭിച്ചത്.വനാതിർത്തിയിൽ നിന്നും 15 കിലോമീറ്ററോളം ഉള്ളിലായിരുന്നു ഇവർ അകപ്പെട്ടത്.
രാത്രി തന്നെ ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിരുന്നു. പൊലീസും, വനം വകുപ്പ് ദ്രുത കർമ്മ സേനയും, ഫയർ ഫോഴ്സും, നാട്ടുകാരും, സന്നദ്ധ പ്രവർത്തകരും ചേർന്നാണ് തിരച്ചിൽ നടത്തിയത്. തുടർന്ന് രാവിലെ 7.15 ഓടെ യുവാക്കളെ വനത്തിനുള്ളിൽ നിന്ന് കണ്ടെത്തി.
ശക്തമായ മഴയും, കാറ്റും, ദുർഘടം പിടിച്ച പാതയിലൂടെ രാത്രി സഞ്ചരിക്കാനുള്ള ബുദ്ധിമുട്ടും കാരണമാണ് രക്ഷാപ്രവർത്തകർ യുവാക്കളുടെ അടുത്ത് എത്തിച്ചേരാൻ വൈകിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here