ഇത് നീല വസന്തത്തിന്‍റെ പുതുചരിത്രം; 28 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം അന്താരാഷ്ട്ര കിരീടത്തില്‍ മുത്തമിട്ട് അര്‍ജന്‍റീന

28 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം അര്‍ജന്റീന നേടുന്ന ആദ്യ അന്താരാഷ്ട്ര കിരീടം. കാല്‍പന്തുകളി പല തവണ മെസിയേയും അര്‍ജന്റീനയേയും ആരാധകരെയും മോഹിപ്പിച്ച് കടന്നു കളഞ്ഞിട്ടുണ്ട് .

2015, 2016 കോപ്പ അമേരിക്ക ഫൈനലുകളില്‍ ചിലിക്ക് മുന്നില്‍ നിന്ന് കണ്ണീരോടെ മെസി പടിയിറങ്ങി. വിരമിക്കല്‍ പ്രഖ്യാപനം വരെ നടത്തി.. എന്നാല്‍ ഇന്ന് 2021 ല്‍ കോപ്പയിലെ മികച്ച കളിക്കാരനും ടോപ് സ്‌കോററും മെസ്സിയാണ്.

അപമാനിച്ചവര്‍ക്കു മുന്‍പില്‍ രാജ്യത്തിന് വേണ്ടി നീല വസന്തം തീര്‍ക്കാന്‍ മെസ്സിക്ക് കഴിഞ്ഞു.രണ്ടര പതിറ്റാണ്ടിലേറെയായി ഒരു രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ സ്വപ്നം. മറഡോണക്ക് ഇതില്‍ കൂടുതലായി ഒരു ആദരാഞ്ജലി നല്‍കാനില്ല.

ബ്രസീല്‍ തോറ്റപ്പോള്‍ പൊട്ടിക്കരഞ്ഞ നെയ്മര്‍ മെസ്സിയെ സ്‌നേഹപൂര്‍വ്വം ചേര്‍ത്തു പിടിച്ച നിമിഷവും കൂടി മനസ്സില്‍ പതിയുന്നു. കാല്‍പ്പന്തുകളിയുടെ സൗന്ദര്യവും സംസ്‌കാരവും കൂടിയാണത്.ലോകകപ്പിനായുള്ള കാത്തിരിപ്പാണ് ഇനി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel