യോഗി സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

യോഗി സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്.യുപിയില്‍ ഭരണ തകര്‍ച്ചയെന്നും ഇപ്പോഴുള്ളത് ഭരണഘടനക്കും ജനാധിപത്യത്തിനും വിരുദ്ധമായ നിയമവാഴ്ചയെന്നും കത്തില്‍ വിമര്‍ശനം..ജനാധിപത്യ സമരങ്ങളെ യോഗി സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നു.

വിമശകരെ നേരിടാന്‍ യുഎപിഎ, എന്‍എസ്എ നിയമങ്ങള്‍ ദുരൂപയോഗം ചെയ്യുന്നുവെന്നും അതാണ് മലയാളി മാധ്യമപ്രവര്‍ത്തകര്‍ സിദ്ദിഖ് കപ്പല്‍ കാര്യത്തില്‍ കണ്ടതെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്..ജനസംഖ്യ നിയന്ത്രണ നിയമം കൂടി നടപ്പാക്കാനൊരുങ്ങുന്നതിനിടെയുള്ള കത്ത് രാജ്യത്തു വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെക്കുന്നത്.

87 മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എഴുതിയ തുറന്ന കത്തില്‍ ജഡ്ജിമാര്‍, എഴുത്തുകാര്‍, സാമൂഹിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 236ഓളം പേരും ഒപ്പിട്ടിട്ടുണ്ട്. യോഗി ആദിത്യ നാഥ് സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് കത്തില്‍ ഉന്നയിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിധ്യമവാഴ്ച ഇല്ലാതാക്കിയെന്നും ഭരണഘടനയുടെ മുഴുവന്‍ ലംഘനമാണ് നടക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്ന കത്തില്‍ യോഗി സര്‍ക്കാരിന്റെ ജനാധിപത്യ ധ്വംസനങ്ങള്‍ എണ്ണിയെണ്ണി പറയുന്നു.

ജനാധിപത്യപരമായി സമരം ചെയ്യാനുള്ള അവകാശത്തെ യോഗി സര്‍ക്കാര്‍ അടിച്ചമര്‍ത്തന്നു…ഇതിന്റെ ഉദാഹരണമാണ് പൗരത്വ ഭേദഗതി നിയമതിനെതിരായ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ചു അടിച്ചമര്‍ത്തിയത്. അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയില്‍ സമാധാനപരമായി സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ അക്രമം അഴിച്ചിവടുകയും ഗ്രനെഡ് എറിയുകയും ചെയ്തു. 10,900 എഫ്‌ഐആറുകള്‍ ആണ് യുപിയില്‍ ഫയല്‍ ചെയ്തത്.

പൊലീസ് വെടിവെപ്പില്‍ 22 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കലാപത്തിന്റെ പേരില്‍ 705 പേരെ അറസ്റ്റ് ചെയ്തു. അലഹബാദ് ഹൈക്കോടതിക്ക് പോലും യുപി സര്‍ക്കാരിന്റെ നടപടികള്‍ ഭരണഘടന വിരുദ്ധമെന്ന് പറയേണ്ടിവന്നെന്നും കത്തില്‍ വ്യക്തമാക്കുന്നു. ഇതിന് പുറമെ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ അറസ്റ്റ് ചെയ്തതിനെതിരെയും ശക്തമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്.

ഹതറസ് പീഡനകൊലപാതകം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സിദ്ധിക്ക് കാപ്പനെ ആകാരണമായി ജയിലില്‍ അടച്ചിട്ട് 200 ദിവസങ്ങക് കഴിഞ്ഞു.. ഇതൊക്കെ വ്യക്തമാക്കുന്നത് യോഗി സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നയം തന്നെയെന്നാണ് കത്തില്‍ പറയുന്നത്. അതോടൊപ്പം 2014 മുതല്‍ 2017 വരെ യുപിയില്‍ നടന്നത് 6417 എന്‍കൗണ്ടറുകളും 125 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു.

ഇത്തരം കിരാത നടപടികള്‍ക്ക് പുറമെ ലവ് ജിഹാദ് നിയമം കൊണ്ടവരുന്നതും, ഗോവധ നിരോധനവും ആളുകള്‍ക്കെതിരെ എന്‍എസ്എസ നിയമം ദുരുപയോഗം ചെയ്യുന്നതും എല്ലാം ഭരണഘടനക്കും ജനാധിപധ്യത്തിനും എതിരായ നടപടികള്‍ തന്നെ. ഇതിനെല്ലാം അപ്പുറം ആരോഗ്യമേഖല തകര്‍ച്ചയിലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് പ്രതിരോധിക്കുന്നതില്‍ അമ്പേ പരാജയപ്പെടുകയും അത് പുറത്തുകൊണ്ടവരുന്നവര്‍ക്കെതിരെ പ്രതികാര നടപടികളും ഉണ്ടാകുന്നു..ഈ സാഹചര്യത്തില്‍ യോഗി സര്‍ക്കാരിന്റെ എല്ലാ ഭരണഘടന വിരുദ്ധ നടപടികളും അവസാനിപ്പിക്കണമെന്നും മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News