തനിക്കെതിരെ കൃത്രിമ തെളിവുണ്ടാക്കാന്‍ ലക്ഷദ്വീപ് പൊലീസ് ശ്രമിക്കുന്നതായി സംശിക്കുന്നുവെന്ന് ഐഷ സുല്‍ത്താന.

തനിക്കെതിരെ കൃത്രിമ തെളിവുണ്ടാക്കാന്‍ ലക്ഷദ്വീപ് പൊലീസ് ശ്രമിക്കുന്നതായി സംശിക്കുന്നുവെന്ന് സംവിധായക ഐഷ സുല്‍ത്താന. ലാപ്പ് ടോപ്പില്‍ കൃത്രിമ തെളിവുണ്ടാക്കാന്‍ പൊലീസ് നീക്കം നടത്തുമെന്ന ആശങ്ക തനിക്കുണ്ടെന്നും ലാപ്പ്‌ടോപ്പും മൊബൈല്‍ ഫോണും പരിശോധനയ്ക്ക് ശേഷം അതേപടി തനിക്ക് തിരിച്ചു വേണമെന്നും ഐഷ പറഞ്ഞു. അതേസമയം ഐഷക്ക് പിന്‍തുണയുമായി ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കളായ പി സതീദേവി, സൂസന്‍ കോടി, സിഎസ് സുജാത തുടങ്ങിയവര്‍ ഐഷയെ സന്ദര്‍ശിച്ചു.

കഴിഞ്ഞ ദിവസം കൊച്ചിയിലെ ഐഷയുടെ ഫ്‌ലാറ്റില്‍ നടത്തിയ റെയ്ഡിനു പിന്നാലെയായിരുന്നു കവരത്തി പോലിസ് ഐഷയുടെ ലാപ്‌ടോപ് പിടിച്ചെടുത്തത്.  അന്വേഷണത്തിന്റെ ഭാഗമായി ഇത്തരത്തില്‍ ലാപ്‌ടോപ് പരിശോധിക്കുന്നതില്‍ തനിക്ക് ബുദ്ധിമുട്ടില്ലെന്നും എന്നാല്‍ കൃത്രിമ തെളിവുണ്ടാക്കാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നതായി താന്‍ സംശിക്കുന്നുണ്ടെന്നും ഐഷ സുല്‍ത്താന പറഞ്ഞു. നിലവില്‍ ലാപ്പ്‌ടോപ്പും മൊബൈല്‍ ഫോണും പരിശോധനയ്ക്ക് ശേഷം അതേപടി തനിക്ക് തിരിച്ചു നല്‍കണമെന്നും ഐഷ കൂട്ടിചേര്‍ത്തു.

അതേസമയം ഐഷ സുല്‍ത്താനയുമായി ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കളായ പി സതീദേവി, സൂസന്‍ കോടി, സിഎസ് സുജാത തുടങ്ങിയവര്‍ കൂടിക്കാഴ്ച്ച നടത്തി. ഐഷക്ക് എല്ലാ പിന്‍തുണയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നല്‍കുമെന്ന് സംസ്ഥാന സെക്രട്ടറി പി സതീദേവി പറഞ്ഞു.

സത്യത്തിന്റെ കൂടെ എല്ലാവരും ഉണ്ടാകുമെന്നതിന്റെ തെളിവാണ് തനിക്ക് കിട്ടുന്ന പിന്‍തുണയെന്നും. കൂടുതല്‍ പേര്‍ പിന്‍തുണയുമായി എത്തുന്നതില്‍ സന്തോഷമുണ്ടെന്നും ഐഷ സുല്‍ത്താന പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here