കൊടകര കുഴല്‍പ്പണ കേസില്‍ കെ.സുരേന്ദ്രന്‍ ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും

കൊടകര കുഴല്‍പ്പണ കേസില്‍ കെ.സുരേന്ദ്രന്‍ ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. കുഴല്‍പണകേസിലും സികെ.ജാനുവുമായുള്ള ഫോണ്‍ സംഭാഷണത്തിലും മലക്കം മറിഞ്ഞ് കെ.സുരേന്ദ്രന്‍.

പുറത്തുവന്ന ഫോണ്‍ ശബ്ദം തന്റെ അല്ലെന്നും കൃത്രിമമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. സുരേന്ദ്രന്‍ പദവി ഒഴിയണമെന്ന പിപി മുകുന്ദന്റെ പ്രസ്താവയില്‍ കാര്യമില്ലെന്നും സുരേന്ദ്രന്റെ മറുപടി.

നേരത്തെ അന്വേഷണസംഘം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും സുരേന്ദ്രന്‍ ഹാജരായിരുന്നില്ല. കുഴൽപ്പണ വിവാദത്തിൽ ബിജെപി പ്രതിരോധത്തിലായിരിക്കെയാണ് സംസ്ഥാന അധ്യക്ഷൻ ചോദ്യം ചെയ്യലിനായെത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News