ഏലിയന്‍ അളിയന്‍; ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ രണ്ടാം ഭാഗം വരുന്നു; ആവേശത്തോടെ ആരാധകര്‍

വികൃതിയുടെ വിജയത്തിന് പിന്നാലെ സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറുമൂടും മത്സരിച്ചഭിനയിച്ച ചിത്രമായിരുന്നു ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. കുടുംബ പ്രേക്ഷകരടക്കം ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രം കൂടിയായിരുന്നു ഇത്.

മലയാളത്തില്‍ ആദ്യമായി ഒരു ഹ്യൂമനോയിഡ് റോബോട്ട് മുഴുനീള കഥാപാത്രമായെത്തുന്ന ചിത്രം കൂടിയായിരുന്നു ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. രതീഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

‘ഏലിയന്‍ അളിയന്‍’ എന്ന പേരില്‍ എത്തുന്ന രണ്ടാം ഭാഗം മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മിക്കും.
ചിത്രത്തിലെ അഭിനേതാക്കള്‍ ആരെന്നും അണിയറ പ്രവര്‍ത്തകരാരെന്നും പ്രഖ്യാപിച്ചിട്ടില്ല. വരുംദിവസങ്ങളില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരും

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനില്‍ രതീഷ് സ്വന്തമായി തന്നെ രൂപകല്‍പ്പന ചെയ്‌തെടുത്ത റോബോട്ടിനെയാണ് ഉപയോഗിച്ചിരുന്നത്. റോബോട്ടിനെ നിര്‍മ്മിച്ചത് ബോംബെയില്‍ നിന്നുള്ള ഒരു സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ്. സെമി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സോടെ പ്രവര്‍ത്തിക്കുന്ന റോബോട്ടിന്റെ ചെലവ് ഏതാണ്ട് സൗബിന്റേയും സുരാജിന്റെയും പ്രതിഫലത്തോളം തന്നെ വരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News