
ലോകമെങ്ങും കോപ്പ അമേരിക്ക ഫുഡ്‌ബോള്‍ മത്സരത്തില്‍ അര്‍ജന്റീനയുടെ വിജയത്തില്‍ ആരാധകര്‍ ആര്‍പ്പുവിളിക്കുമ്പോള്‍…ഇങ്ങ കേരളത്തിലും മിശിഹായുടെ ആരാധകര്‍ തിമിര്‍ക്കുകയാണ്… മുന്‍ മന്ത്രിയും എംഎല്‍എയുമായ എം എം മണിയും ഇങ്ങ് ഇടുക്കിയില്‍ താന്‍ ആരാധിക്കുന്ന അര്‍ജന്റീന ജയിച്ചതിന്റെ സന്തോഷത്തിലാണ്.
രാഷ്ട്രീയക്കുപ്പായത്തിനുള്ളിലെ മണിയാശാന്റെ ഫുട്‌ബോള്‍ പ്രേമം കേരളത്തിലെ ഫുഡ്‌ബോള്‍ ആരാധകരുടെ മണിയാശാനോടുള്ള ആരാധന വര്‍ധിക്കാന്‍ കാരണമായി എന്നതും എടുത്തു പറയേണ്ട ഒന്നാണ്.
‘നമ്മളെ അനാവശ്യമായി ചൊറിയാന്‍ വന്നാ നമ്മളങ്ങ് കേറി മാന്തും…അല്ല പിന്നെ’…. അര്‍ജന്റീനയുടെ വിജയത്തിളക്കത്തില്‍ മണിയാശാന്‍ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെയാണ്. ഒപ്പം കളി വീട്ടിലിരുന്ന് തത്സമയം കാണുന്നതിന്റെ ചിത്രവും മണിയാശാന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.
ഫൈനലിലേക്ക് അര്‍ജന്റീന യോഗ്യത നേടിയതോടെ കേരളത്തിലെ കാല്‍പന്ത് ആരാധകരുടെ ആവേശം ഇരട്ടിയായിരുന്നു. അര്‍ജന്റീന ആരാധകനായ മന്ത്രി എം.എം മണി ‘അപ്പോ ഫൈനലില്‍ കാണാം ബ്രസീലേ’…. കപ്പ് ഇത്തവണ അര്‍ജന്റീനയ്ക്ക് വണ്ടി കയറും എന്ന് കൊളംബിയക്കെതിരായ സെമിഫൈനല്‍ വിജയത്തിന് ശേഷം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു… തന്റെ പ്രവചനം ഫലിച്ചതിന്റെ ഇരട്ടി ആവേശത്തിലാണ് മണിയാശാന്‍ ഇപ്പോള്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here