വെറും ആറ് സെക്കന്റ് കൊണ്ട് കല്ലില്‍ ലാലേട്ടന്റെ ചിത്രം തീര്‍ത്ത് ആരാധകന്‍; വൈറലായി വീഡിയോ

വെറും ആറ് സെക്കന്റ് കൊണ്ട് കല്ലില്‍ ലാലേട്ടന്റെ ചിത്രം തീര്‍ത്ത് ഒരു ആരാധകന്‍. സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് പയ്യന്നൂര്‍ കോറോം സ്വദേശി കെ പി രോഹിതിന്റ വീഡിയോയാണ്.

ഈ ചിത്രം ആറ് സെക്കന്റില്‍ വായുവില്‍ പതിയുന്ന അപൂര്‍വ്വ വീഡിയോയെ സോഷ്യല്‍മീഡിയ ഇരുകൈകളും നീട്ടി സ്വീകരിച്ചുകഴിഞ്ഞു. തന്നെയുമല്ല വീഡിയോ കണ്ട് മോഹന്‍ലാലും അഭിനന്ദനവുമായി രംഗത്തെത്തി.

ഡ്രോയിങ് ബോര്‍ഡില്‍ പല വലുപ്പത്തിലുള്ള കല്ലുകള്‍ നിരത്തി മോഹന്‍ലാലിന്റെ മുഖം വരച്ചു. പിന്നീട് ഇതിനു ശേഷം നിന്നു കൊണ്ടു തന്നെ ബോര്‍ഡിലെ കല്ലുകള്‍ പതുക്കെ മുകളിലേക്ക് ഇടുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.

വല്ലാത്ത അദ്ഭുതം എന്നാണ് വീഡിയോ കണ്ട് മോഹന്‍ലാല്‍ പറഞ്ഞത്. ലാലോട്ടന്‍ കൂടി പ്രശംസിച്ചതോടെ വീഡിയോ വലിയ രീതിയില്‍ വൈറലാവുകയായിരുന്നു. നിരവധി പേരാണ് വീഡിയോ കണ്ട് രോഹിതിനെ പ്രശംസിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here