കൊവിഡ് സാഹചര്യം; പരീക്ഷ എഴുതാൻ ക‍ഴിയാത്തവര്‍ക്ക് എം ജി സർവ്വകലാശാല പരീക്ഷ എഴുതാൻ അവസരം

കൊവിഡ് സാഹചര്യം കൊണ്ട് പരീക്ഷ എഴുതാൻ ക‍ഴിയാത്തവര്‍ക്ക് എം ജി സർവ്വകലാശാല പരീക്ഷ എഴുതാൻ അവസരം. രജിസ്ട്രേഷൻ ഉണ്ടായിട്ടും പ്രത്യേക കോവിഡ് സാഹചര്യങ്ങൾ മൂലം മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ അഞ്ചാം സെമസ്റ്റർ ബിരുദ സി.ബി.സി.എസ് പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്കാണ് പരീക്ഷയ്ക്ക് അവസരം.

ജൂലൈയിൽ ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ 2018 അഡ്മിഷൻ – സ്പെഷ്യൽ സപ്ലിമെൻ്ററി പരീക്ഷ ഇവര്‍ക്ക് എഴുതാവുന്നതാണെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.

ഇതിനായി ജൂലൈ 14നകം രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷനുള്ള ഗൂഗിൾ ഫോം സർവ്വകലാശാല വെബ് സൈറ്റിൽ ലഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News