കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം, കിറ്റക്സ് എം ഡിയുടേത് ഒറ്റപ്പെട്ട അഭിപ്രായം: മന്ത്രി പി രാജീവ്

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് വ്യവസായ മന്ത്രി പി രാജീവ്.  വ്യവസായ സമൂഹവുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. ഇനിയും ചർച്ചകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

വ്യവസായികളുമായി നന്നായി സഹകരിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്. കിറ്റക്സ് എം ഡിയുടേത് ഒറ്റപ്പെട്ട അഭിപ്രായമെന്നും പി രാജീവ് പറഞ്ഞു.

കിറ്റക്സിന്‍റെ അതിന് പിന്നിൽ എന്തെങ്കിലും താൽപ്പര്യങ്ങൾ ഉണ്ടാകും. കേന്ദ്ര മന്ത്രിമാർക്ക് എല്ലാ സംസ്ഥാനങ്ങളോടും ഒരേ പരിഗണന ആയിരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ സംസ്ഥാന ജില്ലാതല പ്രത്യേക സമിതികൾ രൂപീകരിക്കും. പരാതികളിൽ സമിതി എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് ശിക്ഷ ഉറപ്പാക്കുന്ന ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും മന്ത്രി കൊച്ചിയിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News