‘ബ്രാ’ മാത്രം ധരിച്ച് പുരുഷന്മാര്‍.. മേല്‍വസ്ത്രം ഇടാതെ സ്ത്രീകള്‍; ‘എന്റെ ശരീരം എന്റെ സ്വാതന്ത്ര്യം’ മുദ്രാവാക്യവുമായി ജനം തെരുവില്‍

ബ്രായും പാന്റും ധരിച്ച് ചിലര്‍…മേല്‍ വസ്ത്രം ധരിക്കാതെ സ്ത്രീകള്‍..ചിലര്‍ മനോഹരമായ ചിത്രങ്ങള്‍ ശരീരത്ത് വരച്ചു…നൂറുകണക്കിനാളുകളാണ് ‘എന്റെ ശരീരം എന്റെ സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യമുയര്‍ത്തി നടുറോഡില്‍ പ്രതിഷേധിച്ചത്. ‘ലിംഗ അവകാശ തുല്യത’ ആവശ്യപ്പെട്ട് പ്രക്ഷോഭകര്‍ മേല്‍വസ്ത്രമില്ലാതെ സൈക്കിള്‍ സവാരിക്ക് ബെര്‍ലിനിലെ തെരുവിലിറങ്ങി.

സിറ്റി പാര്‍ക്കില്‍ മേല്‍വസ്ത്രമിടാതെ സണ്‍ബാത്തിനിരുന്ന സ്ത്രീയെ പുറത്താക്കിയതാണ് ഈ പ്രതിഷേധത്തിന് കാരണം. ‘നോ നിപ്പിള്‍ ഈസ് ഫ്രീ അണ്‍റ്റില്‍ ഓള്‍ നിപ്പിള്‍സ് ആര്‍ ഫ്രീ’ (no nipple is free until all nipples are free) എന്ന പ്രതിഷേധം ആരംഭിച്ചത് ബെര്‍ലിനിലെ മരിയാനെന്‍പ്ലാറ്റ്‌സിലാണ്. ശനിയാഴ്ച നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിന് സ്ത്രീകളും പുരുഷന്മാരും പങ്കെടുത്തു.

‘ഫ്രീ ദി ബൂബ്‌സ്’, ‘മൈ ബോഡി, മൈ ചോയ്‌സ്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രക്ഷോഭകര്‍ അവരുടെ ശരീരത്തില്‍ പതിച്ചു. രാജ്യത്തെ എല്ലാവര്‍ക്കും തുല്യ ലിംഗ അവകാശം നല്‍കണമെന്ന് പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു.

പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ കര്‍ശനമായും മേല്‍വസ്ത്രം ധരിക്കാന്‍ പാടില്ലെന്ന നിബന്ധനയുമുണ്ടായിരുന്നു. എന്നാല്‍, പലരും തൂവല്‍ വച്ച് ശരീരം അലങ്കരിക്കുകയും മനോഹരമായി ശരീരം പെയിന്റ് ചെയ്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്തു. സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യമെന്നോണം പുരുഷന്മാര്‍ ബ്രാ, ബിക്കിനി തുടങ്ങിയവ ധരിച്ചാണ് പ്രതിഷേധിച്ചത്.

കഴിഞ്ഞ മാസമാണ് ബെര്‍ലിനിലെ ഒരു വാട്ടര്‍ പാര്‍ക്കില്‍വച്ച് മേല്‍വസ്ത്രം ധരിച്ചില്ല എന്ന് പറഞ്ഞുകൊണ്ട് പൊലീസ് ഫ്രഞ്ച് മദറായ ഗബ്രിയേലെ ലെബ്രട്ടോണിനെ പുറത്താക്കിയത്. ഇതിനെതിരെയുള്ള പ്രതിഷേധമാണ് ഇന്നലെ നഗരം കണ്ടത്. അര്‍ദ്ധനഗ്‌നത ജര്‍മ്മനിയില്‍ നിരോധിക്കപ്പെട്ടിട്ടില്ല. എന്നാല്‍, ചില സ്ഥലങ്ങളില്‍ സ്ഥലത്തിന്റെ ഉടമകള്‍ ചില നിയന്ത്രണങ്ങളെല്ലാം ഏര്‍പ്പെടുത്തുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News