കുണ്ടറയില്‍ ഗ്യാസ് ഗോഡൗണില്‍ പൊട്ടിത്തെറി; ഒരാള്‍ക്ക് പരിക്ക്

കുണ്ടറ പേരയത്ത് ഗ്യാസ് ഗോഡൗണില്‍ വന്‍ സ്‌ഫോടനം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. ഗോഡൗണില്‍ ഉണ്ടായിരുന്ന നൗഫല്‍ എന്നാള്‍ക്കാണ് സാരമായി പരിക്കേറ്റത്. ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഗ്യാസ് ഗോഡൗണ്‍് പ്രവര്‍ത്തിച്ചിരുന്നത് അനതികൃതമായാണ് എന്നാണ് വിവരം. ഇവിടെ സിലണ്ടറിനുള്ളില്‍ ഗ്യാസ് നിറക്കുന്ന ഉപകരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

100 ഓളം ഗ്യാസ് സിലണ്ടറുകളും ഗോഡൗണില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഇതില്‍ ഒരു സിലണ്ടറാണ് പൊട്ടിത്തെറിച്ചത്. കുണ്ടറ ഫെയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News