ഫുട്ബോൾ പ്രേമികളുടെ കണ്ണുനനയിപ്പിച്ച്‌  മാനവികതയുടെ മാരിവില്ല് സൃഷ്ടിച്ച മെസ്സിയും നെയ്മറും: ജോണ്‍ ബ്രിട്ടാസ് എംപി  

ഒന്നര മണിക്കൂറും അധികസമയമായ  അഞ്ച് മിനിറ്റും ആയി നടന്ന കോപ്പ അമേരിക്ക ഫൈനലിനേക്കാൾ ചരിത്രത്തിൽ മിഴിവോടെ നിൽക്കുക മെസ്സിയും നെയ്മറും തമ്മിലുള്ള വികാരഭരിതമായ  ആലിംഗനം ആയിരിക്കും. സ്പോർട്സ്മാൻ സ്പിരിറ്റും ബഹുമാനവും സാഹോദര്യവും സ്നേഹവുമൊക്കെ  സമന്വയിച്ച മാനവികതയുടെ മഴവിൽ കാഴ്ചയായിരുന്നു അത്.

കളികഴിഞ്ഞ് സ്റ്റേഡിയത്തിൽ മാത്രമല്ല ലോകമെമ്പാടുമുള്ള ആസ്വാദന ഇടങ്ങളിലും  ആഹ്ലാദവും നിരാശയും ഒരേപോലെ ചേർക്കപ്പെട്ട നിമിഷങ്ങളിലാണ് ഈ അപൂർവ രംഗം അരങ്ങേറിയത്. പരാജയം ഏറ്റുവാങ്ങിയതിന്റെ വിങ്ങലിൽ  ഈറൻ കണ്ണുകളുമായി നെയ്മർ നടന്നത്  മെസ്സിയെ ലക്ഷ്യമിട്ടാണ്.

മെസ്സിയും ആ സമയം നെയ്മറിലേക്ക് കണ്ണ് പായിച്ച്  വികാരവായ്പോടെ നില കൊള്ളുകയായിരുന്നു. ഈറൻ മിഴികളോടെ പഴയ ബാഴ്സലോണ ക്ലബ്ബിലെ കളി കൂട്ടുകാർ പരസ്പരം ആശ്ലേഷിച്ച് ഹൃദയമിടിപ്പുകൾ കൈമാറി.

ആശ്ലേഷണത്തിന്റെ  ദൈർഘ്യത്തിനിടയിൽ  ആശ്വാസ-അനുമോദന വാക്കുകൾ ഇരുവരും കൈമാറുന്നത് കാണാമായിരുന്നു .തൊട്ടുപിന്നിൽ അർജൻറീന ടീം വിജയത്തിൽ ആഹ്ലാദിച്ച് തുള്ളിച്ചാടുമ്പോൾ ആയിരുന്നു നെയ്മറും മെസ്സിയും ഫുട്ബോൾ പ്രേമികളുടെ കണ്ണുനനയിപ്പിച്ച്‌  മാനവികതയുടെ മാരിവില്ല് സൃഷ്ടിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News