അയ്യോ സന്ദീപേ…നിങ്ങള്‍ നിക്കര്‍’കീറിപ്പോയ’വരുടെ ഒപ്പമാന്നോ? ‘അഭിനയചക്രവര്‍ത്തിമാ’രുടെ ‘കളസം’ കീറുന്നകാലമാണുണ്ണി..; സുരേന്ദ്രനെ ട്രോളി ബിജെപി വക്താവ് പി ആര്‍ ശിവശങ്കര്‍

അടുത്ത കപ്പിത്താനായുള്ള കടിപിടി ബിജെപിയില്‍ രൂക്ഷമാകുമ്പോള്‍ കെ സുരേന്ദ്രനെതിരെ പ്രത്യക്ഷമായും പരോക്ഷമായും ബിജെപിയില്‍ നേതാക്കള്‍ രംഗത്തെത്തുന്ന കാഴ്ചയാണ് ദിനം പ്രതി കണ്ടുകൊണ്ടിരിക്കുന്നത്. സുരേന്ദ്രനെ അനൂകൂലിക്കുന്നവര്‍ക്കടക്കം പാര്‍ട്ടിക്കകത്തു നിന്ന് രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടി വരുന്നത്.

ഇപ്പോള്‍ കോപ്പാ അമേരിക്ക ഫൈനലില്‍ കപ്പടിച്ച അര്‍ജന്റീനയെക്കുറിച്ചുള്ള ബിജെപി നേതാവ് സന്ദീപ് വചസ്പതിക്കും കിട്ടി വിമര്‍ശനം. ബിജെപി നേതാവായ പി ആര്‍ ശിവശങ്കറാണ് സന്ദീപ് വചസ്പതിക്ക് താക്കീതും അധ്യക്ഷ സ്ഥാനത്ത് പിടിവിടാതെ തൂങ്ങുന്ന കെ സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായും രംഗത്തെത്തിയിരിക്കുന്നത്.

അയ്യോ സന്ദീപേ…നിങ്ങള്‍ നിക്കര്‍ ‘കീറിപ്പോയ’വരുടെ ഒപ്പമാന്നോ? ഞങ്ങള്‍ കീറുന്നവരുടെ കൂടെയാണ്…എന്നാണ് പി ആര്‍ ശിവശങ്കര്‍ സന്ദീപ് വചസ്പതിയുടെ അര്‍ജന്റീനയുടെ വിജയത്തോടനുബന്ധിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായി നല്‍കിയത്. നിലവിലെ ബിജെപിയില്‍ നടക്കുന്ന ഗ്രൂപ്പ് പോരുകളുടെയും കൊമ്പുകോര്‍ക്കലുകളുടെയും രസകരമായ മറ്റൊരു വേര്‍ഷനാണ് ഇപ്പോള്‍ പി ആര്‍ ശിവശങ്കറിന്റെ പുതിയ ഫേസ്ബുക്ക് കുറിപ്പും..

അയ്യോ സന്ദീപേ … നിങ്ങള്‍ നിക്കര്‍ ‘കീറിപ്പോയ’വരുടെ ഒപ്പമാന്നോ? ഞങ്ങള്‍ കീറുന്നവരുടെ കൂടെയാണ്… അറിഞ്ഞില്ലേ… ‘അഭിനയചക്രവര്‍ത്തിമാ’രുടെ’കളസം’ കീറുന്നകാലമാണുണ്ണി വരുന്നത്.. കുറച്ചുനാളായില്ലേ ‘തറ’ അഭിനയം കാട്ടി, നിലത്തുവീണ് ഉരുണ്ട്, ട്രൗസര്‍ കീറി, ഷര്‍ട്ട് കീറി നാട്ടുകാരെ പറ്റിക്കുന്നു,പറഞ്ഞു വിടുംമുന്പ് , പണിനിര്‍ത്തിപോകുന്നതല്ലേ നല്ലത്?
#അര്‍ജന്റീനയോടൊപ്പം #മോദിക്കൊപ്പം… എന്നാണ് പി ആര്‍ ശിവശങ്കര്‍ കെ സുരേന്ദ്രനെ ട്രോളി ഫേസ്ബുക്കില്‍ കുറിച്ചത്.

നിലവില്‍ ബിജെപിയില്‍ നടക്കുന്ന നാടകീയ രംഗങ്ങളും സുരേന്ദ്രനടക്കമുള്ള നേതാക്കളുടെ അഭിനയവുമടക്കം പി ആര്‍ ശിവശങ്കറിന്റെ ട്രോളില്‍ ഇടം പിടിച്ചിട്ടുണ്ട്. കുറച്ചുനാളായില്ലേ ‘തറ’ അഭിനയം കാട്ടി, നിലത്തുവീണ് ഉരുണ്ട്, ട്രൗസര്‍ കീറി, ഷര്‍ട്ട് കീറി നാട്ടുകാരെ പറ്റിക്കുന്നു,
പറഞ്ഞു വിടുംമുന്പ് , പണിനിര്‍ത്തിപോകുന്നതല്ലേ നല്ലത്? എന്നാണ് സുരേന്ദ്രനോട് പരോക്ഷമായി ശിവശങ്കര്‍ പറഞ്ഞുവെച്ചിരിക്കുന്നത്.

കപ്പടിച്ചെങ്കിലും പയ്യന്റെ നിക്കര്‍ കീറിയ അര്‍ജന്റീനാ നിലപാട് അംഗീകരിക്കാനാവില്ല… നെയ്മറിന്റെനിക്കറിനൊപ്പം.., എന്നായിരുന്നു നെയ്മറിന്റെ കീറിയ നിക്കറിന്റെ ചിത്രത്തോടൊപ്പം സന്ദീപ് വചസ്പതി കുറിച്ചത്. ഈ പോസ്റ്റിനെയാണ് നിലവിലെ സംസ്ഥാന ബിജെപി ഘടകത്തിലെ സംഘര്‍ഷഭരിതമായ അവസ്ഥയോട് സാദൃശ്യപ്പെടുത്തിയും കെ സുരേന്ദ്രനെ പരോക്ഷമായി ട്രോളിയും പി ആര്‍ ശിവശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News