നെല്ലിയാമ്പതി വനമേഖലയിൽ മാനിനെ വേട്ടയാടിയ രണ്ടു പേർ പിടിയിൽ

പാലക്കാട് നെല്ലിയാമ്പതി വന മേഖലയിൽ മാനിനെ വേട്ടയാടിയ രണ്ടു പേർ പിടിയിൽ. പൊലീസുകാരുൾപ്പെടെ നാല് പേർ ഒളിവിലാണ്. പാലക്കാട് മലപ്പുറം വയനാട് ജില്ലകളിൽ മൃഗവേട്ട നടത്തുന്ന സംഘമാണ് പിടിയിലായതെന്ന് വനംവകുപ്പ് പറഞ്ഞു.

മലപ്പുറം നിലമ്പൂർ ചോക്കോട് സ്വദേശിയായ റസ്സൽ , കരുവാരകുണ്ട് സ്വദേശിയായ ജംഷീർ എന്നിവരാണ് വനം വകുപ്പിന്റെ പിടിയിലായത്. കഴിഞ്ഞ ജൂൺ 11 നാണ് പ്രതികൾ നെല്ലിയാമ്പതി പോത്തുണ്ടി സെക്ഷന് കീഴിലെ തളിപ്പാടത്തിനടുത്ത് വന മേഖലയിൽ നിന്ന് മാനിനെ വെടിവച്ച് പിടികൂടിയത്.

വനപ്രദേശത്തു നിന്നും മാനിന്റെ തലയും ആന്തരിക അവയവങ്ങളും വനംവകുപ്പ് കണ്ടെടുത്തതിനെ തുടർന്ന് പ്രദേശത്ത് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ പ്രതികൾ സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞു.  വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മലപ്പുറത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്.

നിലമ്പൂർ വനമേഖലയിൽ നിന്ന് വേട്ടയാടി പിടികൂടിയ കാട്ടിറച്ചി, വേട്ടയാടാൻ ഉപയോഗിച്ചിരുന്ന തോക്ക്, കാറ്, ബൈക്ക് തുടങ്ങിയവ പ്രതികളിൽ നിന്നും പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ മലപ്പുറം പൂക്കോട്ടുപാടം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഷാഫി, കരുവാരകുണ്ട് സ്വദേശികളായ ഉമ്മർ, മന്നാൻ , സഹദ് എന്നിവർ ഒളിവിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News