കല്ല് കൊണ്ട് വായുവിൽ ലാലേട്ടനെ വരച്ച് രോഹിത്; അത്ഭുതം എന്ന് മോഹന്‍ലാല്‍

ആറ് സെക്കന്റ് ആയുസ്സുള്ള അത്ഭുത ചിത്രം തീർത്ത ചിത്രകാരനെ തേടി അഭിനന്ദന പ്രവാഹം. പയ്യന്നൂർ കോറം സ്വദേശി കെ.പി.രോഹിത് കല്ല് നിരത്തി വായുവിൽ തീർത്ത മോഹൻലാൽ ചിത്രം കണ്ണടച്ച് തുറക്കുമ്പോഴേക്കും മാഞ്ഞു പോകും. രോഹിത്തിനെ അഭിനന്ദനം അറിയിച്ച മോഹൻലാൽ അത്ഭുതം എന്നാണ് ചിത്രത്തെ വിശേഷിപ്പിച്ചത്.

ഒട്ടുമിക്ക സിനിമാ താരങ്ങളുടെയും ചിത്രങ്ങൾ രോഹിത് വരച്ചിട്ടുണ്ട്. എന്നാൽ കല്ല് കൊണ്ട് വായുവിൽ വരച്ച ആ മോഹൻലാൽ  ചിത്രം രോഹിതിൻ്റെ തലവര മാറ്റി. സമൂഹമാധ്യമങ്ങളിൽ വൈറമായ ചിത്രത്തെ അത്ഭുതമെന്നാണ് മോഹൻലാലും കണ്ടവരെല്ലാം തന്നെയും വിശേഷിപ്പിച്ചത്.

View this post on Instagram

A post shared by Rohit kp (@_rohith__kp)

ഇൻസ്റ്റാഗ്രാമിൽ കണ്ട ഒരു ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഏറെക്കാലത്തെ പരിശീനത്തിന് ശേഷമാണ് മോഹൻലാൽ ചിത്രം യാഥാർത്ഥ്യമാക്കാനായതെന്ന് രോഹിത് പറഞ്ഞു.

ഡ്രോയിങ് ബോർഡിൽ പല വലുപ്പത്തിലുള്ള കല്ലുകൾ നിരത്തി ചിത്രം വരക്കുകയാണ് ആദ്യപടി. ഇതിനു ശേഷം നിന്നു കൊണ്ടു തന്നെ ബോർഡിലെ കല്ലുകൾ പതുക്കെ മുകളിലേക്ക് ഇടുന്നു.

ഏകദേശം 6 സെക്കൻഡ് നേരം ബോർഡിലെ ചിത്രം വായുവിൽ തെളിഞ്ഞു നിൽക്കും.സ്‌ലോ മോഷനിൽ വിഡിയോ ഷൂട്ടു ചെയ്താൽ മാത്രമേ ഇതു വ്യക്തമായി ആസ്വദിക്കാൻ  കഴിയൂ.കല്ലുകളുടെ ഭാരം,വയ്ക്കുന്നതിലെ അകലം, മുകളിലേക്ക് എറിയുന്നതിലെ കൃത്യത എല്ലാം ശരിയായാൽ മാത്രമേ ചിത്രം തെളിയൂ. രോഹിതിൻ്റെ സഹോദരൻ രാഹുലാണ് അത്ഭുത ചിത്രം സ്ലോ മോഷനിൽ ചിത്രം ക്യാമറയിൽ പകർത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here