പാലക്കാട് ജില്ലയില്‍ ഇന്ന് 909 പേർ‍ക്ക് കൊവിഡ്; 1040 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 909 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 529 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 378 പേർ, 1 ആരോഗ്യ പ്രവർത്തകൻ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും. 1040 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 8488 നടത്തിയതിലാണ് 909 പേർക്ക് രോഗം സ്ഥിരീകരിച്ചത്.10.70 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5151 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, കാസർഗോഡ് ജില്ലകളിലും 2 പേർ വീതം വയനാട്, കണ്ണൂർ ജില്ലകളിലും 3 പേർ തിരുവനന്തപുരം ജില്ലയിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 7 പേർ ഇടുക്കി ജില്ലയിലും 15 പേർ കോഴിക്കോട് ജില്ലയിലും 21 പേർ എറണാകുളം ജില്ലയിലും 61 പേർ തൃശ്ശൂർ ജില്ലയിലും 133 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 60 പേർ

മുതുതല സ്വദേശികൾ 43 പേർ

കൊപ്പം സ്വദേശികൾ 38 പേർ

ആലത്തൂർ സ്വദേശികൾ 36 പേർ

പട്ടഞ്ചേരി സ്വദേശികൾ 32 പേർ

ഒറ്റപ്പാലം സ്വദേശികൾ 26 പേർ

കോട്ടോപ്പാടം സ്വദേശികൾ 25 പേർ

നെന്മാറ സ്വദേശികൾ 24 പേർ

അലനല്ലൂർ, നാഗലശ്ശേരി സ്വദേശികൾ 22 പേർ

ചാലിശ്ശേരി, പുതുനഗരം സ്വദേശികൾ 20 പേർ

പെരുമാട്ടി സ്വദേശികൾ 18 പേർ

തിരുവേഗപ്പുറ സ്വദേശികൾ 17 പേർ

ലക്കിടി-പേരൂർ, പുതുപ്പരിയാരം സ്വദേശികൾ 16 പേർ

അമ്പലപ്പാറ സ്വദേശികൾ 15 പേർ

കരിമ്പുഴ, വാണിയംകുളം സ്വദേശികൾ 14 പേർ വീതം

അനങ്ങനടി, കടമ്പഴിപ്പുറം, ഷൊർണ്ണൂർ, തിരുമിറ്റക്കോട് സ്വദേശികൾ 13 പേർ വീതം

എരിമയൂർ, കോങ്ങാട്, കുഴൽമന്ദം, നല്ലേപ്പിള്ളി, തൃത്താല സ്വദേശികൾ 12 പേർ വീതം

കണ്ണമ്പ്ര, കൊല്ലകോട്, പല്ലശ്ശന സ്വദേശികൾ 11 പേർ വീതം

കാവശ്ശേരി, ഓങ്ങല്ലൂർ, പിരായിരി സ്വദേശികൾ 10 പേർ വീതം

കാഞ്ഞിരപ്പുഴ,
കാരാകുറിശ്ശി, പുതുശ്ശേരി, വണ്ടാഴി സ്വദേശികൾ 9 പേർ വീതം

ചിറ്റൂർ-തത്തമംഗലം, കപ്പൂർ, പരുതൂർ, പട്ടിത്തറ, തെങ്കര, വടക്കഞ്ചേരി, വിളയൂർ സ്വദേശികൾ 8 പേർ വീതം

അയിലൂർ, ചളവറ, കരിമ്പ, തരൂർ സ്വദേശികൾ 7 പേർ വീതം

അഗളി, അകത്തെത്തറ ചെർപ്പുളശ്ശേരി,എലപ്പുളളി, കുലുക്കല്ലൂർ, കുമരംപുത്തൂർ, പട്ടാമ്പി സ്വദേശികൾ 6 പേർ വീതം

മണ്ണാർക്കാട്, കൊടുവായൂർ, കൊഴിഞ്ഞാമ്പാറ, നെല്ലായ തേങ്കുറിശ്ശി സ്വദേശികൾ 5 പേർ വീതം

കുത്തനൂർ, മലമ്പുഴ, പൊൽപ്പുള്ളി, ഷോളയൂർ, തച്ചനാട്ടുകര, തൃക്കടീരി സ്വദേശികൾ 4 പേർ വീതം

കിഴക്കഞ്ചേരി, കൊടുമ്പ്, മരുതറോഡ്, മുണ്ടൂർ, പുതൂർ, പുതുക്കോട്, തച്ചമ്പാറ, വടവന്നൂർ, സ്വദേശികൾ 3 പേർ വീതം

കേരളശ്ശേരി, മാത്തൂർ, പറളി, വല്ലപ്പുഴ, വെള്ളിനേഴി സ്വദേശികൾ 2 പേർ വീതം

ആനക്കര, എലവഞ്ചേരി, എരുത്തേമ്പതി, കണ്ണാടി, കോട്ടായി, മേലാർകോട്, മങ്കര, പെരിങ്ങോട്ടുകുറിശ്ശി പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, വടകരപ്പതി സ്വദേശികൾ ഒരാൾ വീതം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News