
മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 8,535 പുതിയ കൊവിഡ് കേസുകളും 156 മരണങ്ങളും മഹാരാഷ്ട്ര റിപ്പോർട്ട് ചെയ്തു. 6,013 പേർക്ക് രോഗം ഭേദമായി.
രോഗബാധിതരുടെ എണ്ണം 61,57,799 ആയി ഉയർന്നു. രോഗമുക്തി നേടിയവർ 59,12,479, മരണസംഖ്യ 1,25,878. നിലവിൽ 1,16,165 പേരാണ് ചികിത്സയിൽ കഴിയുന്നത്.
മുംബൈയിൽ പുതിയ 555 കേസുകളും 15 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ നഗരത്തിൽ രോഗികളുടെ എണ്ണം 7,27,696 ആയി ഉയർന്നു. 666 രോഗികൾ സുഖം പ്രാപിച്ചു .
രോഗമുക്തി നേടിയവരുടെ എണ്ണം 7,02,376 ആയി. നിലവിൽ 7,354 പേരാണ് ചികിത്സയിൽ കഴിയുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here