
മഴ നനയാതിരിക്കാന്‍ ടിപ്പര്‍ ലോറിയുടെ പ്ലാറ്റ്ഫോമിനടിയില്‍ കയറി നിന്ന യുവാവിന് ദാരുണാന്ത്യം. മഴ പെയ്തപ്പോള്‍, ഉയര്‍ത്തിവെച്ചിരുന്ന ടിപ്പര്‍ ലോറിയുടെ പ്ലാറ്റ്ഫോമിനടിയില്‍ നനയാതെ കയറിനിന്ന യുവാവിന്റെ മുകളിലേക്ക് പ്ലാറ്റ്ഫോം വീഴുകയായിരുന്നു.
ളാക്കൂര്‍ കുളനടക്കുഴി വലിയവിള പടിഞ്ഞാറ്റേതില്‍ സ്വദേശി അഖില്‍ ജിത്താണ് (28) മരിച്ചത്. ശനിയാഴ്ച വൈകിട്ടോടെയായരുന്നു അപകടം. അഖില്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.
പ്ലാറ്റ്ഫോം താഴ്ത്തുന്ന ലിവറില്‍ അറിയാതെ പിടിച്ചതാകാം അപകടത്തിന് കാരണമെന്നാണ് നിഗമനം. കേരള ആര്‍ട്ടിസ്റ്റിക് ഫ്രറ്റേണിറ്റി (കാഫ്) പത്തനംതിട്ട ജില്ല സെക്രട്ടറിയും പത്തനംതിട്ട സാരംഗ് ഓര്‍ക്കസ്ട്രയിലെ തബലിസ്റ്റുമായ അജിത്ത് സാരംഗിന്റെ മകനാണ്.
മാതാവ്: സുധ, സഹോദരന്: അരുണ്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here