ജനകീയാസൂത്രണ ക്യാമ്പയിന് ജൂലൈ 17 ന് തുടക്കം; ഇ.എം.എസ് ജനകീയാസൂത്രണ സെല്‍ സന്ദര്‍ശിച്ച ചിത്രം പങ്കുവെച്ച് മുന്‍ മന്ത്രി തോമസ് ഐസക്

ജൂലൈ 17-ന് ‘ജനകീയാസൂത്രണജനകീയചരിത്രം’ കാമ്പയിന്‍ ആരംഭിക്കുന്നു. ജനകീയാസൂത്രണത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ ദിവസം ആരംഭിക്കുമ്പോള്‍ അന്ന് ജനകീയാസൂത്രണത്തില്‍ പങ്കാളികളായവര്‍ ഓര്‍മ്മക്കുറിപ്പുകള്‍ പങ്കുവയ്ക്കണമെന്ന ആഹ്വാനവുമായി മുന്‍ മന്ത്രി തോമസ് ഐസക്.

ഓര്‍മ്മക്കുറിപ്പുകള്‍ ജനകീയാസൂത്രണജനകീയചരിത്രം ഹാഷ്ടാഗോടുകൂടി പ്രസിദ്ധീകരിക്കാനാവണമെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

അന്നത്തെ പ്രവര്‍ത്തകര്‍ സ്വന്തം അനുഭവങ്ങള്‍ എഴുതുക മാത്രമല്ല, ചിത്രങ്ങള്‍ അപ്പ്‌ലോഡ് ചെയ്യുകയും വേണം. ഇതു ചങ്ങാതിമാരെ ഓര്‍മ്മിപ്പിക്കുന്നതിനുവേണ്ടി എന്റെ കവര്‍ചിത്രം മാറ്റുകയാണ്. അദ്ദേഹം പറഞ്ഞു.

സ. ഇ.എം.എസ് ജനകീയാസൂത്രണ സെല്‍ സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രം പങ്കുവെച്ചാണ് തോമസ് ഐസകിന്റെ ആഹ്വാനം. എല്ലാവരും ഇല്ലെങ്കിലും പ്രധാനപ്പെട്ട എല്ലാവരും ചിത്രത്തിലുണ്ടെന്നും അദ്ദേഹം കുറിച്ചു.

തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ജൂലൈ 17-നാണല്ലോ #ജനകീയാസൂത്രണജനകീയചരിത്രം കാമ്പയിന്‍ ആരംഭിക്കുന്നത്. ജനകീയാസൂത്രണത്തിന്റെ 25-ാം വാര്‍ഷികം ആഗസ്റ്റ് 17-ന് ആരംഭിക്കുമ്പോള്‍ അന്ന് ജനകീയാസൂത്രണത്തില്‍ പങ്കാളികളായ ഭൂരിപക്ഷംപേരുടെയും ഓര്‍മ്മക്കുറിപ്പുകള്‍ ഈ ഹാഷ്ടാഗോടുകൂടി പ്രസിദ്ധീകരിക്കാനാവണം.

അന്നത്തെ പ്രവര്‍ത്തകര്‍ സ്വന്തം അനുഭവങ്ങള്‍ എഴുതുക മാത്രമല്ല, ചിത്രങ്ങള്‍ അപ്പ്‌ലോഡ് ചെയ്യുകയും വേണം. ഇതു ചങ്ങാതിമാരെ ഓര്‍മ്മിപ്പിക്കുന്നതിനുവേണ്ടി എന്റെ കവര്‍ചിത്രം മാറ്റുകയാണ്. സ. ഇ.എം.എസ് ജനകീയാസൂത്രണ സെല്‍ സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രമാണിത്. എല്ലാവരും ഇല്ലെങ്കിലും പ്രധാനപ്പെട്ട എല്ലാവരും ചിത്രത്തിലുണ്ട്. അവരെ പരിചയപ്പെടുത്തുന്നില്ല. നിങ്ങള്‍ തന്നെ കണ്ടുപിടിച്ചോളൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News