രാജ്യത്ത് പെട്രോള്‍ വില ഇന്നും കൂടി

രാജ്യത്തെ പെട്രോള്‍ വിലയില്‍ ഇന്നും വര്‍ധന. പെട്രോള്‍ ലിറ്ററിന് 28 പൈസ കൂട്ടി. ഒന്നിടവിട്ട ദിവസങ്ങളില്‍ ഇന്ധന വില പുനര്‍നിശ്ചയിക്കുന്ന പതിവ് ഇന്നും തുടരുകയായിരുന്നു. എന്നാല്‍ ഡീസല്‍ വിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി എന്നതാണ് പ്രത്യേകത.

ലിറ്ററിന് 28 പൈസയാണ് വര്‍ദ്ധിപ്പിച്ചത്. ഡീസലിന് 17 പൈസ കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോളിന് 103 രൂപ 17 പൈസയും, ഡീസലിന് 96 രൂപ 30 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.37 രൂപയും, ഡീസലിന് 94.62 രൂപയുമായി. കോഴിക്കോട് പെട്രോളിന് 101.60 രൂപയും, ഡീസലിന് 94.86 രൂപയുമാണ് തിങ്കളാഴ്ചത്തെ വില.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here