വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് കിരീടം ജോക്കോവിച്ചിന്

വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് കിരീടം സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിന്. ഇറ്റലിയുടെ യുവതാരം മാറ്റിയോ ബരാറ്റിനിയെയാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. ഇതോടെ ഏറ്റവുമധികം ഗ്രാന്‍ഡ്സ്ലാം ട്രോഫികളെന്ന റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ എന്നിവരുടെ റെക്കോര്‍ഡിനൊപ്പം ജോക്കോവിച്ചുമെത്തി.

കന്നി ഗ്രാന്‍ഡ്സ്ലാം കിരീടം തേടിയിറങ്ങിയ ഇറ്റാലിയന്‍ മാറ്റിയോ ബരാറ്റിനിയെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് തകര്‍ത്തായിരുന്നു ജോക്കോവിച്ചിന്റെ കിരീടധാരണം. ഒന്നാം സെറ്റ് കൈവിട്ട ശേഷമായിരുന്നു ജോക്കോവിച്ചിന്റെ തകര്‍പ്പന്‍ തിരിച്ചടി. സ്‌കോര്‍: 6-7, 6-4, 6-4, 6-3.

ജോക്കോയുടെ 30ാമത്തെ ഗ്രാന്‍ഡ്സ്ലാം ഫൈനല്‍ കൂടിയായിരുന്നു ഇത്. ഈ വര്‍ഷം തന്റെ ഹാട്രിക്ക് ഗ്രാന്‍ഡ്സ്ലാം കിരീടമാണ് വിംബിള്‍ഡണ്‍ വിജയത്തോടെ അദ്ദേഹം സ്വന്തമാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News