
മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. ഇരട്ടവാരി പറമ്പന്‍ മുഹമ്മദാലിയുടെ മകന്‍ സജീര്‍ എന്ന ഫുക്രുദീനാണ് മരിച്ചത്. 24 വയസായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. സജീറിനെ അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴക്കരയുള്ള തോട്ടത്തിലെ ഷെഡിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മഹേഷിനായി പൊലീസ് തിരച്ചില്‍ തുടങ്ങി. താനാണ് സജീറിനെ കൊലപ്പെടുത്തിയതെന്ന് മഹേഷ് സുഹൃത്തിനെ ഫോണില്‍ അറിയിച്ചിരുന്നു. താന്‍ വിഷം കഴിച്ചിട്ടുണ്ടെന്നും മഹേഷ് പറഞ്ഞതായി സുഹൃത്ത് സാദിഖ് പൊലീസിനോട് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മണ്ണാര്‍ക്കാട്ടേക്ക് മാറ്റും. മഹേഷിനും സജീറിനുമെതിരെ നേരത്തെ നിരവധി കേസുകള്‍ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here